ചെങ്ങന്നൂര്‍: കുടുംബവഴക്കിനെ തുടര്‍ന്നു പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചയാള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കോണ്‍ഗ്രസ് പുലിയൂര്‍ 11-ാം വാര്‍ഡ് മുന്‍ പ്രസിഡന്റും ഇലഞ്ഞിമേല്‍ ക്ഷീരോല്‍പാദക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഇലഞ്ഞിമേല്‍ ഇന്ദിരാഭവനത്തില്‍ എന്‍.എന്‍. ശ്രീനിവാസന്‍ (62) ആണു മരിച്ചത്.
ബുധനാഴ്ച രാവിലെ ഏഴു മണിയോടെ പുലിയൂര്‍ സഹകരണ ബാങ്കിനു സമീപത്തെ റെയില്‍പ്പാളത്തിലാണു മൃതദേഹം കണ്ടത്. ചൊവ്വാഴ്ച വൈകിട്ടു നാലരയോടെ വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്നു ബന്ധുക്കള്‍ പറഞ്ഞു. മരുമകളുടെ സഹോദരി നല്‍കിയ പരാതിയെ തുടര്‍ന്നു ശ്രീനിവാസനെ തിങ്കളാഴ്ച രാത്രി പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീടു ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജ് ലാബ് അസിസ്റ്റന്റായ മകന്‍ ശ്രീകുമാറിനൊപ്പം ബുധനാഴ്ച രാവിലെ 10 മണിക്കു പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാത്രി വഴക്കുണ്ടായതായും ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ കയറ്റുന്നില്ലെന്നും ശ്രീകുമാറിന്റെ ഭാര്യ സുജ സഹോദരി സുരജയെ അറിയിച്ചിരുന്നു. തുടര്‍ന്നു സുരജ വീട്ടിലെത്തിയെങ്കിലും ഇതിനിടെ ശ്രീകുമാറിനെയും സുജയെയും കാണാതായി. തടര്‍ന്നു സുരജ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പരാതി നല്‍കി. രാത്രി പതിനൊന്നരയോടെ വീട്ടിലെത്തിയ പൊലീസ് ശ്രീനിവാസനെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ സുജയെ ചെറിയനാട് ക്ഷേത്രത്തിനു സമീപം കണ്ടെത്തി. സ്‌റ്റേഷനിലെത്തിച്ച സുജയെ സുരജയ്‌ക്കൊപ്പം വിട്ടു. പിന്നീടു ശ്രീനിവാസനെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്താതെ മൃതദേഹം മാറ്റാനാവില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. പിന്നീടു സിഐ കെ. ബൈജുകുമാര്‍ സ്ഥലത്തെത്തി ഇവരെ അനുനയിപ്പിച്ച ശേഷമാണ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം കൊണ്ടുപോയത്. പൊലീസ് കസ്റ്റഡിയില്‍ എടുത്തു മര്‍ദിച്ചതില്‍ മനം നൊന്തു ശ്രീനിവാസന്‍ ജീവനൊടുക്കുകയായിരുന്നെന്നു ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, കസ്റ്റഡിയിലെടുത്തെങ്കിലും മര്‍ദിച്ചിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.
പാണ്ടനാട് പുന്നശേരില്‍ ഇന്ദിരയാണു ശ്രീനിവാസന്റെ ഭാര്യ. മറ്റൊരു മകന്‍: ശ്രീജിത്ത് (സൗദി). മരുമകള്‍: അശ്വതി (നഴ്‌സ്, ഡല്‍ഹി).

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment