പെണ്‍കുട്ടിയിലെ ബാധയെ ഒഴിപ്പിക്കാനായിരുന്നു ഇങ്ങനെ ഒരു വിവാഹം നടത്തിയത്. പെണ്‍കുട്ടി ഒരാളെ വിവാഹം കഴിക്കുകയാണെങ്കില്‍ അത് അവളുടെ കുടുംബത്തിനും ജാതിക്കും നാശം വരുത്തുമെന്നും ആചാര്യന്‍ മുന്നറിയിപ്പ് നല്‍കിയത്രെ. ഇത് തടയാന്‍ പെണ്‍കുട്ടിയെ തെരുവുനായയെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നും ഇയാള്‍ നിര്‍ദേശിച്ചത്രെ.
തുടര്‍ന്ന് മംഗലിയുടെ ബന്ധുക്കള്‍ തെരുവു നായയെ കണ്ടെത്തുകയും വിവാഹം കഴിപ്പിക്കുകയുമായിരുന്നു. ഷേരു എന്ന് പേരിട്ട ഈ നായയെ വിവാഹമണ്ഡപത്തിലേക്ക് സ്വീകരിച്ചാനയിച്ചു.
സ്‌കൂളില്‍ പോയിട്ടില്ലാത്ത ഈ പെണ്‍കുട്ടി തെരുവുനായയുമായുള്ള തന്റെ വിവാഹത്തില്‍ സന്തോഷവതിയല്ല. എങ്കിലും വിവാഹം തന്റെ വിധിയെ മാറ്റിമറിക്കുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
ഏതായാലും തെരുവു നായയുമായുള്ള വിവാഹം മംഗലിയുടെ ജീവിതത്തെ ബാധിക്കില്ല. ഇവര്‍ക്ക് ഉടന്‍ തന്നെ മറ്റൊരാളുമായി വിവാഹമാകാം. ബാധ ഒഴിഞ്ഞതിന് ശേഷം താനും ഒരു പുരുഷനെ വിവാഹം കഴിക്കുമെന്നും എല്ലാ പെണ്‍കുട്ടികളെയും പോലെ താനും ഒരു രാജകുമാരനെ വിവാഹം കഴിക്കാന്‍ സ്വപ്‌നം കാണുന്നുണ്ടെന്നും മംഗലി പറഞ്ഞു.
ജാതിയും അന്ധവിശ്വാസവും സമൂഹത്തെ നിയന്ത്രിക്കുന്ന ഝാര്‍ഖണ്ഡില്‍ ഇത്തരം വിവാഹങ്ങള്‍ അപൂര്‍വ്വമല്ല.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News




No comments:
Post a Comment