ലക്‌നൗ: ശനിയാഴ്‌ചഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശ് മുറാദാബാദിലെ താക്കൂര്‍ദ്വാര്‍ സ്വദേശി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ സമന്‍സ് 28 കാരന്‍ യാസീനെ ഞെട്ടിച്ചു. തെരഞ്ഞെടുപ്പിനിടെ ബൂത്ത് പിടിക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനും ഇടയുണ്ടെന്ന് കാണിച്ച് ക്രമസമാധാനത്തിന് ഭീഷണിയുള്ളവരെ കരുതല്‍ തടങ്കലില്‍ ഇടാന്‍ അനുവദിക്കുന്ന സിആര്‍പിസി 107,16 വകുപ്പ് ചുമത്തി ലഭിച്ചിരിക്കുന്ന പ്രാദേശിക കോടതിയുടെ സമന്‍സില്‍ മകന്‍ ഒരു വയസുകാരന്‍ നാസീമും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും ബൂത്ത് പിടിക്കാനും സാധ്യതയുണ്ടെന്ന കുറ്റത്തിന് കരുതല്‍ തടങ്കലില്‍ വെയ്‌ക്കാനായിരുന്നു നിര്‍ദേശം. പിന്നീട് അബദ്ധം തിരിച്ചറിഞ്ഞ കോടതി സമന്‍സ് പിന്‍വലിക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ബന്ധപ്പെട്ട പോലീസുകാര്‍ക്കെതിരേ നടപടി എടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. താക്കൂര്‍ദ്വാര്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമായിരുന്നു കോടതി കൊച്ചു കുഞ്ഞിനെയും ചേര്‍ത്ത് സമന്‍സ് അയച്ചത്. നാസീമിന് ഗുണ്ടാ പശ്‌ചാത്തലം ഉണ്ടെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
സമന്‍സ് കണ്ട് ആദ്യം ഞെട്ടിയ യാസീന്‍ സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി മകനെ കാണിക്കുകയും മകനെ അറസ്‌റ്റ് ചെയ്യാതിരിക്കാനായി സെക്യൂരിറ്റി ബോണ്ടായി 50,000 രൂപ കെട്ടിവെക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്‌തു. കുട്ടിക്കെതിരേ കേസെടുക്കുന്നത് പരിഹാസ്യമാകുമെന്ന് കണ്ടെത്തിയതോടെയാണ് കോടതി തന്നെ ഇടപെട്ട് സമന്‍സ് പിന്‍വലിച്ചു. അതേസമയം കൈക്കൂലി നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് താക്കൂര്‍ദ്വാര്‍ പോലീസ് എസ്‌ഐ ഭഗവാന്‍ സിംഗും മറ്റ് പോലീസുകാരുമാണ് ഇതിന് പിന്നിലെന്നാണ് യാസീന്റെ ആരോപണം.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment