Latest News

സാക്ഷാല്‍ ഹനുമാനും പടം പതിപ്പിച്ച ആധാര്‍ കാര്‍ഡ്

സികര്‍: ആധാര്‍ കാര്‍ഡൊരെണ്ണം സ്വന്തമാക്കാന്‍ നിങ്ങള്‍ നട്ടം തിരിഞ്ഞിട്ടുണ്ടാകും. എന്നാല്‍ സാക്ഷാല്‍ ഹനുമാനെ സംബന്ധിച്ചിടത്തോളം അത് അത്ര വലിയ പ്രശ്‌നമായിരിക്കില്ല. പവന പുത്രന്‍ അപേക്ഷിച്ചിട്ടാണോ എന്നറിയില്ല, അദ്ദേഹത്തിന്റെ ചിത്രം പതിച്ച ഒരു ആധാര്‍ കാര്‍ഡ് അധികൃതര്‍ തയാറാക്കി പോസ്റ്റില്‍ അയച്ചു. പക്ഷേ, പെട്ടു പോയത് പാവം പോസ്റ്റ് മാനാണ്. ആധാര്‍ കാര്‍ഡും കയ്യില്‍ വച്ച് അയാള്‍ ഹനുമാനെ തേടി അലയുകയാണ്.

ഹനുമാന്‍ ജി, സണ്‍ ഓഫ് പവന്‍ ജി എന്നാണ് ഹനുമാന്റെ വിശദാംശങ്ങളായി നല്‍കിയിട്ടുള്ളത്. 209470519541 എന്നതാണ് ഹുനുമാന്റെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍. രജിസ്‌ട്രേഷന്‍ നമ്പരാകട്ടെ 1018/18252/01821 ഉം. ചിരിച്ചു കൊണ്ടിരിക്കുന്ന ഹനുമാന്റെ ചിത്രവും ആധാറിലുണ്ട്. 

രാജസ്ഥാനിലെ സികര്‍ ജില്ലയിലാണ് സംഭവം. മൂന്നു ദിവസം മുന്‍പാണ് ദന്ത റാം ഗഡ് പോസ്റ്റ് ഓഫീസില്‍ ഹനുമാന്റെ ആധാര്‍ കാര്‍ഡ് എത്തിയത്. വാര്‍ഡ് നമ്പര്‍-6, ദന്ത റാം ഗഡ്, പഞ്ചായത്ത് സമിതി, സികാര്‍ ജില്ല എന്നായിരുന്നു വിലാസം.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.