Latest News

എയര്‍ ഇന്ത്യയില്‍ ലഗേജുകള്‍ നഷ്ടമാകുന്നത് തുടര്‍ക്കഥയാകുന്നു. കേന്ദ്രമന്ത്രിയുടെ ലഗേജും നഷ്ടപ്പെട്ടു

മെല്‍ബണ്‍: കേന്ദ്രവാണിജ്യ സഹമന്ത്രി നിര്‍മല സീതരാമന്റെ യാത്രസാധനങ്ങള്‍ യാത്രയ്ക്കിടെ കാണാതായി. എയര്‍ ഇന്ത്യ വിമാനത്തില്‍ ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയ്ക്കിടെയാണ് സാധനങ്ങള്‍ കാണാതായത്. കെയ്‌റിന്‍സിലേക്കു പോകുന്നതിനായി സിഡ്‌നിയില്‍ ഇറങ്ങിയപ്പോഴാണ് ലഗേജ് നഷ്ടമായ വിവരമറിഞ്ഞത്. ലഗേജ് നഷ്ടപ്പെട്ട വിവരം സിഡ്‌നിയിലെത്തിയതിനു ശേഷം സീതാരാമന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

ധനകാര്യ മന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും ജി20 മീറ്റില്‍ പങ്കെടുന്നതിനായി കെയ്‌റിന്‍സിലേക്കു പോകുകയായിരുന്നു നിര്‍മല സീതാരാമന്‍. കെയ്‌റിന്‍സിലേക്കുള്ള യാത്രയ്ക്കിടെ തന്റെ ലഗേജുകള്‍ നഷ്ടമായെന്നും തനിക്ക് പ്രിയപ്പെട്ട സാരികള്‍ വച്ചിരുന്ന ബാഗുകള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും നിര്‍മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു. എയര്‍ ഇന്ത്യയില്‍ ലഗേജുകള്‍ നഷ്ടമാകുന്നത് തുടര്‍ക്കഥയാണ്. ഇതില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് നിര്‍മല സീതാരാമന്‍.

അതേസമയം, ലഗേജ് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നും എത്രയും പെട്ടന്ന് അത് അയച്ചുകൊടുക്കുമെന്നും എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.



Keywords: Air India, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.