Latest News

സദാനന്ദഗൗഡയുടെ മകനെതിരെ പരാതി നല്‍കിയ നടി ആസ്പത്രിയില്‍

ബാംഗ്ലൂര്‍: കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡയ്‌ക്കെതിരെ വിവാഹം കഴിച്ചശേഷം വഞ്ചിച്ചെന്ന പരാതി നല്‍കിയ നടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക സമ്മര്‍ദത്തെത്തുടര്‍ന്നാണ് മോഡലുകൂടിയായ മൈത്രേയ ഗൗഡ ആര്‍.ടി. നഗറിലുള്ള സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയെത്തിയത്.

അതിനിടെ ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കാര്‍ത്തിക് ഗൗഡയ്ക്ക് പോലീസ് വീണ്ടും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യുന്നതിന് ബുധനാഴ്ചയ്ക്കകം ഹാജരാകുന്നില്ലെങ്കില്‍ കാര്‍ത്തികിനെ അറസ്റ്റു ചെയ്യാനാണ് പോലീസ് തീരുമാനം. പരാതിയില്‍ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ മൈത്രേയ നേരിട്ട് മൊഴി നല്‍കിയിരുന്നു.

മാനഭംഗത്തിനും വഞ്ചനാ കുറ്റത്തിനും കേസെടുത്തതിനെ തുടര്‍ന്ന് കാര്‍ത്തിക് ഗൗഡ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യ ഹര്‍ജി നാലിന് സിറ്റി സെഷന്‍സ് കോടതി പരിഗണിക്കും. ചോദ്യം ചെയ്യുന്നതിന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് സമന്‍സ് അയച്ചതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

മൈത്രേയ ഗൗഡയെ പോലിസ് പതിനൊന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മംഗലാപുരത്തെ വീട്ടില്‍ വെച്ച് ജൂണ്‍ അഞ്ചിന് കാര്‍ത്തിക് ഗൗഡ തന്നെ വിവാഹം കഴിച്ചെന്നാണ് നടിയുടെ അവകാശ വാദം. 

കുടകിലെ കുശാല്‍ നഗറിലെ റിസോര്‍ട്ടില്‍ മറ്റൊരു യുവതിയുമായി കാര്‍ത്തിക് ഗൗഡയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് നടി പരാതിയുമായി രംഗത്തെത്തിയത്.



Keywords: Banglore News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.