Latest News

വരുമാനമില്ലാതെ വന്നതോടെയാണ് വേശ്യയായതെന്ന് തെലുങ്ക് നടി ശ്വേത

നടി ശ്വേതാ ബസുവിനെ അനാശാസ്യത്തിന് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയില്‍ നിന്നു മുക്തമാകാതെ തെന്നിന്ത്യന്‍ സിനിമാ ലോകം. മലയാളികള്‍ക്കും ഈ വാര്‍ത്ത ഞെട്ടലായിരുന്നു സമ്മാനിച്ചത്. മൊഴി മാറ്റ ചിത്രമായിരുന്നെങ്കില്‍ കൂടെ ‘ഇത് ഞങ്ങളുടെ ലോകം’ എന്ന ചിത്രത്തിലൂടെ അത്രയേറെ കേരളക്കരയിലും ശ്വേത ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജസ്ഥാനിലെ ബന്‍ജാര ഹില്ലിലെ ഹോട്ടലില്‍ ഞായറാഴ്ച രാത്രി നടന്ന പോലീസ് റെയ്ഡിലാണ് അറസ്റ്റിലായത്.

അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് കുടുംബത്തെ നോക്കാന്‍ വേറെ വരുമാനമില്ലാതെ വന്നതോടെയാണ് വേശ്യയായതെന്ന് തെലുങ്ക് നടി ശ്വേത ബസു പ്രസാദിന്റെ കുറ്റസമ്മതം. കഴിഞ്ഞ ദിവസം റെയ്ഡില്‍ കുടുങ്ങിയ താരം പോലീസ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ ഇല്ലാതെ വന്നത് സാമ്പത്തിക ബാധ്യത കടുക്കാന്‍ കാരണമായെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

ജീവിക്കാന്‍ വേറെ വഴിയില്ലായിരുന്നു. അവസരങ്ങള്‍ കുറഞ്ഞത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി. കുടുബത്തെ സഹായിക്കാന്‍ ഇതല്ലാതെ വേറൊരു മാര്‍ഗ്ഗമില്ലായിരുന്നു. ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനമായിരുന്നു സിനിമയെന്നും ശ്വേത പോലീസിനോട് വ്യക്തമാക്കി. ചിലര്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിക്കുകയായിരുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ലെന്നും ശ്വേത പറയുന്നു.

മുംബൈയിലെ പ്രമുഖ ബിസിനസുകാരനൊപ്പമാണു ശ്വേത പിടിയിലായത്. അനാശാസ്യത്തിനു മറ്റു ചിലരേയും ഹോട്ടലില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ പുരസ്‌കാരമുള്‍പ്പെടെ നിരവധി ഫിലിം പുരസ്‌കാരങ്ങള്‍ ഈ നടിയെത്തേടിയെത്തിയിരുന്നു. സിനിമയ്ക്ക് പുറമെ ബിസിനസിലും 23 വയസിനിടയില്‍ ശ്വേതാ ബസു പ്രസാദ് തിളങ്ങി. ബാലതാരമായി തുടക്കം കുറിച്ച ശേതാ ബസുവിന് 2002-ല്‍ മമക്ദീല്‍ എന്ന സിനിമയിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരമാണു ലഭിച്ചത്.

സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ്, സീ സിനി അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, ഐഐഎഫ്എ അവാര്‍ഡ് എന്നിവയും ലഭിച്ചു. മുമ്പൊരിക്കലും ശ്വേതാ ബസു സ്വകാര്യചാനലിന്റെ ഒളികാമറയില്‍ കുടുങ്ങിയതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആ അശ്ലീല വീഡിയോയിലെ പെണ്‍കുട്ടി താന്‍ അല്ലെന്നായിരുന്നു ശ്വേതയുടെ വിശദീകരണം. എന്നാല്‍ ദൃശ്യം വ്യാജമല്ലെന്ന് ചാനല്‍ ആവര്‍ത്തിച്ചിരുന്നു.

മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം പോലീസ് നടിയെ റെസ്ക്യൂ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. അനാശാസ്യ കേസുകളില്‍ അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലാണ് മറ്റു തെരുവു വേശ്വകള്‍ക്കൊപ്പം ശ്വേതയേയും പാര്‍പ്പിച്ചിരിക്കുന്നത്. മൂന്നു മാസത്തോളം റെസ്ക്യൂ ഹോമില്‍ കഴിയേണ്ടി വരും. സൗജന്യ ഭക്ഷണവും വസ്ത്രങ്ങളും, ചികിത്സാ സൗകര്യവും ഇവിടെ നല്‍കും. ശ്വേതയ്ക്ക് ഇടപാടുകാരെ സംഘടിപ്പിച്ചു നല്‍കുന്ന ഇടനിലക്കാരന്‍ ബാലു ഒരു ലക്ഷം രൂപ വരെയാണ് കമ്മിഷന്‍ പറ്റിയിരുന്നത്.




Keywords:  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.