Latest News

മധ്യപ്രദേശില്‍ ഇസ്ലാം മതം സ്വീകരിച്ച നാല് പേരെ അറസ്റ്റ് ചെയ്തു

ശിവപുരി: മധ്യപ്രദേശില്‍ ഇസ്ലാം മതം സ്വീകരിച്ച ഒരു കുടുംബത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്രം, കേശവ്, മുകുഭായ് ജാദവ്, തുലറാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

1968 ലെ മതസ്വാതന്ത്ര്യ നിയമമനുസരിച്ച് മതപരിവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മതപരിവര്‍ത്തനം നടത്തുന്നതെന്ന് കാണിച്ച് ജില്ലാ ഭരണാധികാരിക്ക് സത്യവാങ്മൂലം സമര്‍പ്പിക്കണം. മതപരിവര്‍ത്തനം നിര്‍ബന്ധപൂര്‍വമല്ലെന്ന്് അധികാരികള്‍ക്ക് ബോധ്യമായാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ.

ഇവരുടെ തീരുമാനത്തിനെതിരെ ബജ്‌റംഗ് ദള്‍, വി.എച്ച്.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഓഗസ്റ്റ് 28ന് നിര്‍ബന്ധപൂര്‍വമായ മതംമാറ്റമാണെന്നാരോപിച്ച് ചിലര്‍ പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത് നിഷേധിച്ച ജാദവ് കഴിഞ്ഞ ജില്ലാ ജഡ്ജിയെ കണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച്ച മുകുഭായ് ജാദവ് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിലെത്തി മതപരിവര്‍ത്തനത്തിനായുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇവര്‍ മതപരിവര്‍ത്തനം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പക്ഷം.

തങ്ങളെ കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന വിവാദം അനാവശ്യമാണെന്നും ആരുടേയും നിര്‍ബന്ധപ്രകാരമല്ല മതം മാറിയതെന്നും ജാദവ് പറഞ്ഞു.



Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.