Latest News

നടി റോജക്ക് കുത്തേറ്റു

നാഗരി: നടിയും എംഎല്‍എയുമായ റോജയ്ക്ക് നേരെ അഞ്ജാതന്റെ ആക്രമണം.
കത്തി കൊണ്ടുള്ള അഞ്ജാതന്റെ ആക്രമണത്തില്‍ റോജയുടെ വലതുകൈയ്ക്കാണ് കുത്തേറ്റത്. ആന്ധ്രാപ്രദേശിലെ നാഗരി മണ്ഡലത്തിലാണ് സംഭവം. 

നാഗരിയിലെ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സസവത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു റോജയും സംഘവും. നാഗരിയിലെ വൈ.എസ്. ആര്‍. കോണ്‍ഗ്രസ് എം.എല്‍. എയാണ് റോജ. ടി.ഡി.പി നേതാവും മുന്‍ മന്ത്രിയുമായ ഗാലി മുഡ്ഡു ക്രിഷ്ണമുനായിഡുവിന്റെ ആളുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. 

ഗാലി മുഡ്ഡുവിനെക്കാള്‍ പരിഗണന റോജയ്ക്ക് നല്‍കിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് റോജയ് ക്കുനേരെ ആക്രമണമുണ്ടായത്. തര്‍ക്കം രൂക്ഷമായപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ കത്തിയുമായി എത്തി റോജയെ ആക്രമിക്കുകയായിരുന്നു. 

കൈയ്യില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയ റോജയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം റോജയെ വിട്ടയച്ചു.
രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും റോജ ആവശ്യപ്പെട്ടു. മുന്‍കൂട്ടി തീരുമാനിച്ചതു പോലെയായിരുന്നു അക്രമണമെന്നും റോജ പറയുന്നു.



Keywords: National News, Roja, Nagari, MLA, YSR,  Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.