Latest News

മുപ്പത്തൊന്നുകാരനെ യുവതി കെട്ടിയിട്ട് ബലാല്‍ക്കാരം ചെയ്തു

വാഷിംഗ്ടണ്‍: ഉറങ്ങിക്കിടക്കുകയായിരുന്ന അയല്‍ക്കാരനെ പീഡിപ്പിച്ചകേസില്‍ ഇരുപത്താറുകാരി അറസ്റ്റിലായി. 31 കാരനാണ് യുവതിയുടെ ലൈംഗിക ദാഹത്തിന് ഇരയായത്. തന്നെ കെട്ടിയിട്ട് ബലാല്‍ക്കാരം ചെയ്യുകയായിരുന്നു എന്നാണ് യുവാവിന്റെ പരാതി. 

അമേരിക്കയിലെ സീറ്റിലിലാണ് സംഭവം. ചാന്റി ഗില്‍മാനാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല. നൂറുകിലോ ഭാരമുള്ള ചാന്റി ഗര്‍ഭിണിയുമായിരുന്നു. ഇവര്‍ക്കെതിരെ നിസ്സഹായവസ്ഥയിലുള്ളയാളെ ലൈംഗികമായി ഉപയോഗിച്ചെന്ന കുറ്റത്തിന് കേസെടുത്തു.

ചാന്റി തന്നെ ഉറക്കത്തില്‍ ബലാല്‍ക്കാരം ചെയ്തുവെന്നാണ് യുവാവിന്റെ പരാതി. കഴിഞ്ഞ ജൂണ്‍ 17 നായിരുന്നു സംഭവം. ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം മടങ്ങി വന്ന താന്‍ ക്ഷീണം കാരണം ഉറങ്ങിപ്പോയി. കുറച്ചുകഴിഞ്ഞപ്പോള്‍ ശരീരത്തില്‍ എന്തോഭാരം അനുഭവപ്പെടുന്നതുപോലെ തോന്നി. ഞെട്ടി ഉണര്‍ന്നപ്പോള്‍ ചാന്റി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചെങ്കിലും തന്റെ കൈകള്‍ തലയ്ക്ക് പിന്നിലേക്ക് കെട്ടിവച്ചിരുന്നതിനാല്‍ അത് വിജയിച്ചില്ല യുവാവ് പരാതിയില്‍ പറയുന്നു.

ചാന്റിനെ തെരുവില്‍ വച്ചുകണ്ട പരിചയം മാത്രമേ ഉള്ളൂ എന്നാണ് യുവാവ് പറയുന്നത്. ചാന്റി എങ്ങനെ രാത്രി യുവാവിന്റെ താമസസ്ഥലത്തെത്തില്‍ എന്നത് പൊലീസിന് ഇപ്പോഴും വ്യക്തമല്ല.ഇത്രയും ഭാരവുംവച്ച് മതില്‍ചാടിക്കടക്കുന്നത് എങ്ങനെയെന്നും പൊലീസ് ചോദിക്കുന്നു. ചാന്റിഎങ്ങനെ തന്റെ അപ്പാര്‍ട്ടുമെന്റിലെത്തിയെന്ന് അറിയില്ലെന്നാണ് യുവാവും പൊലീസിനോട് പറഞ്ഞത്. എന്നാല്‍ തനിക്കെതിരെയുള്ളത് വെറും ആരോപണം മാത്രമാണെന്നാണ് ചാന്റി പറയുന്നത്. 

മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. പക്ഷേ, യുവാവിന്റെ ശരീരത്തില്‍ നിന്ന് ശേഖരിച്ച സ്രവങ്ങളും മറ്റും പരിശോധിച്ചതോടെ ചാന്റിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ചാന്റി അത്രനല്ല പുള്ളിയൊന്നുമല്ല. മോഷണശ്രമം, വാഹനമോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇവര്‍ നിയമനടപടി നേരിട്ടിട്ടുണ്ട്. പ്രദേശത്തെ കുപ്രസിദ്ധയായ മയക്കുമരുന്ന് ഉപയോക്താവും കൂടിയാണിവര്‍.



Keywords: International News, World News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.