ദുബായ്: നിയമവിധേയമല്ലാത്ത ബൗളിംഗിന്റെ പേരില്‍ പാകിസ്താന്റെ മുന്‍നിര സ്പിന്നറും ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനുമായിരുന്ന സയീദ് അജ്മലിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഐ.സി.സി സസ്‌പെന്‍ഡ് ചെയ്തു.
അജ്മലിന്റെ ബൗളിങ് ആക്ഷന്‍ സംശയകരമാണെന്ന് അമ്പയര്‍മാര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചിരുന്നു. കരിയറില്‍ രണ്ടാം തവണയാണ് നിയമവിധേയമല്ലാത്ത ബൗളിങ്ങിന്റെ പേരില്‍ അജ്മല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ശ്രീലങ്കയ്‌ക്കെതിരെ ഗാലില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 36കാരനായ അജ്മല്‍ അഞ്ച് വിക്കറ്റെടുത്തിരുന്നു. എന്നാല്‍, ഈ മത്സരത്തില്‍ അജ്മലിന്റെ ബൗളിങ് പലപ്പോഴും സംശയം ജനിപ്പിക്കുന്നതായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ പരിശോധനയ്ക്ക് ശേഷം ഐ.സി.സി അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.

Keywords: Sports, International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment