കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ എം.ജി. റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ പ്രവൃത്തി കാസര്‍കോട് എം.എല്‍.എ. എന്‍.എ. നല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. പി.ഡബ്ല്യു.ഡി. റോഡ്‌സ് വിഭാഗം എ.ഇ. പി. നാരായണന്‍, കരാറുകാരായ മുഹമ്മദ് കുഞ്ഞി ചെര്‍ക്കള, നിസാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
215 മീറ്റര്‍ നീളത്തിലാണ് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറിക്കു സമീപം ദേശീയപാതവരെയാണ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ഈ ഭാഗത്ത് റോഡ് സ്ഥിരമായി തകരുന്നതിനാലാണ് പൊതുമരാമത്ത് അധികൃതര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചത്.
55 ലക്ഷം രൂപയുടെ നിര്‍മാണ പ്രവൃത്തിയാണ് നടത്തുന്നത്. കോണ്‍ക്രീറ്റിന് മുന്നോടിയായി റോഡിലെ കുഴി നിരപ്പാക്കുന്നതിന്റെ ജോലി നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 10 ദിവസം കൊണ്ട് കോണ്‍ക്രീറ്റ് പണി പൂര്‍ത്തിയാക്കും. റോഡില്‍ ഗതാഗത നിയന്ത്രണവും ഏര്‍പെടുത്തിയിട്ടുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment