കുമ്പള: പഞ്ചായത്തില്‍ യുഡിഎഫ് ഭരണസമിതി നടത്തുന്ന ഭരണ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും മാഫിയ ഭരണത്തിനുമെതിരെ സിപിഐ എം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിന്റെ പ്രചാരണാര്‍ഥമുള്ള കാല്‍നട ജാഥ സമാപിച്ചു.
ഞായറാഴ്ച മുളിയടുക്ക ആറ്റക്കോളിയില്‍നിന്നാരംഭിച്ച ജാഥ കുമ്പളയില്‍ സമാപിച്ചു. സമാപന പൊതുയോഗം ഏരിയാസെക്രട്ടറി പി രഘുദേവന്‍ ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ ചാക്കോ അധ്യക്ഷനായി. പ്രസാദ്കുമാര്‍ സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ ജാഥാലീഡര്‍ സി എ സുബൈര്‍, സുബ്രഹ്മണ്യന്‍, വി വാസു, നാരായണന്‍ പേരാല്‍, കെ ബി യൂസഫ്, രമേശന്‍ ആറ്റക്കോളി, രാമചന്ദ്ര ഗെട്ടി, ബാബു ശാന്തിപ്പള്ളം എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്തിലെ യുഡിഎഫ് ഭരണക്കാരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ നടത്തുന്ന മാര്‍ച്ച് രാവിലെ പത്തിന് ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗം വി പ്രകാശന്‍ ഉദ്ഘാടനം ചെയ്യും.
Keywords: Kerala, Kasaragod, Kerala, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment