Latest News

ദുബായ് വിമാനത്താവളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമിഗ്രേഷന്‍ ഓഫീസ്‌

ദുബായ്: താമസ കുടിയേറ്റ വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ എമിഗ്രേഷന്‍ ഓഫീസ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ തുറന്നു. സ്വദേശികളുടെയും വിദേശികളുടെയും പാസ്‌പോര്‍ട്ട്, വീസ സംബന്ധമായ വിവിധ സേവനങ്ങള്‍ക്കൊപ്പം ഇ-ഗേറ്റ് സ്മാര്‍ട്ട് ഗേറ്റ് റജിസ്‌ട്രേഷന്‍ സേവനങ്ങളും പുതിയ ഓഫീസില്‍ നിന്ന് ലഭ്യമാവും. 

വേള്‍ഡ് എക്‌സ്‌പോയ്ക്ക് വേദിയാകാനിരിക്കെ യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന കണക്കിലെടുത്താണ് പുതിയ സേവന കേന്ദ്രമാരംഭിച്ചതെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മര്‍റി പറഞ്ഞു.

ടെര്‍മിനല്‍ മൂന്നിലെ ആഗമന വിഭാഗത്തോട് ചേര്‍്ന്നാണ് ജിഡിആര്‍എഫ്എയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ എമിഗ്രേഷന്‍ സേവനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്. പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങളാണ് കേന്ദ്രത്തില്‍ നിന്ന് പ്രധാനമായും ലഭ്യമാവുക. 

സ്വദേശികളുടെ പാസ്‌പോര്‍ട്ട് പുതുക്കാനും ഇവിടെ സാധിക്കും. എംപ്ലോയ്‌മെന്റ്, റസിഡന്റ് വീസ, ഹ്രസ്വകാല, ദീര്‍ഘകാല വീസകള്‍ എന്നിവയും പുതിയ കേന്ദ്രം മുഖേന അനുവദിക്കും. കൂടാതെ പഠനത്തിനും ചികിത്സയ്ക്കുമെത്തുന്നവര്‍ക്കുളള സ്‌പെഷ്യല്‍ എന്‍ട്രി വീസ, എന്‍ട്രിക്കും എക്‌സിറ്റിനും ശേഷം വീസ റദ്ദാക്കല്‍ എന്നീ സേവനങ്ങളും അപേക്ഷകര്‍ക്ക് ലഭ്യമാകും. 

ജിസിസി രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് ഓണ്‍ അറൈവല്‍ വീസസയും കേന്ദ്രം അനുവദിക്കും. ഓണ്‍ലൈന്‍ വീസ, ബ്ലാക്ക്‌ലിസ്റ്റ്, അറ്റാച്ചിങ് ലേബര്‍ കോണ്‍ട്രാക്റ്റ്, റസിഡന്റ് വീസ പുതുക്കല്‍ എന്നീ സേവനങ്ങളും പുതിയ സേവനകേന്ദ്രം നല്‍കും. വീസയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറല്‍, വീസ ട്രാന്‍സ്ഫര്‍, സ്റ്റാറ്റസ് ചെയിഞ്ച് എന്നിവയും സാധ്യമാകും. ഓവര്‍ സ്‌റ്റേ, മറ്റ് എമിറേറ്റ് വീസകളിലേയ്ക്ക് മാറല്‍, തുടങ്ങിയവക്കാവശ്യമായ നടപടികളും കേന്ദ്രത്തില്‍ സ്വീകരിക്കും. ഒപ്പം ഇ-ഗേറ്റ് കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡ് റജിസ്‌ട്രേഷനുമായി പ്രത്യേക കൗണ്ടറും പുതിയ സേവനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കും. 

പാസ്‌പോര്‍ട്ട് സംബന്ധമായ വിവിധ നടപടികളിലുളള അന്വേഷണങ്ങളും തുടര്‍ നീക്കങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രം സ്വീകരിക്കും. 

ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അഹ്‌ലിയും താമസകുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ നറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മര്‍റിയും ചേര്‍ന്ന് സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വേള്‍ഡ് എക്‌സ്‌പോയ്ക്ക് വേദിയാകാനിരിക്കെ യാത്രക്കാരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനകൂടി കണക്കിലെടുത്താണ് പുതിയ സേവന കേന്ദ്രമാരംഭിച്ചതെന്ന് മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മര്‍റി പറഞ്ഞു. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണത്തോടെയുളള നയങ്ങളാണ് വകുപ്പിന്റെ പദ്ധതികളുടെ വിജയത്തിന് നിദാനം. 

2014 ലെ ആദ്യ ആറുമാസത്തിനിടെ രണ്ട് കോടി 18 ലക്ഷത്തിലേറെ പേര്‍ ദുബായിലെത്തിയതായും ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മര്‍റി പറഞ്ഞു.



Keywords: Duabi Airport, Uae Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.