ഷാര്‍ജ: ഷാര്‍ജ അല്‍ നഹ്ദയില്‍ അല്‍ക്കാന്‍ റോഡില്‍ നിന്ന് വാഹനം കടയിലേക്ക് പാഞ്ഞുകയറി. വാഹനത്തിലുണ്ടായിരുന്ന മൂന്ന് അറബ് വംശജര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതിലാരോ മരണപെട്ടതായും സൂചനയുണ്ട്.
വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. ജര്‍മന്‍-ഗള്‍ഫ് എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്‍റ ഹൈഡ്രോളിക്സ് ഡിവിഷനിലേക്കാണ് വാഹനം പാഞ്ഞു കയറിയത്. അമിത വേഗതയാണ് അപകടം വിതച്ചതെന്ന് കരുതുന്നു.
പുലര്‍ച്ചെ അയതിനാലാണ് വന്‍ ദുരന്തം വഴിമാറിയത്. സ്ഥാപനത്തിന്‍റ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഭാഗത്തേക്കാണ് വാഹനം കയറിയത്. ഇവിടെ ഇരിക്കാനിട്ട കസേരയിലെല്ലാം കല്ലും കട്ടയും ചില്ലും തെറിച്ച് കിടക്കുന്നുണ്ട്. സ്ഥിരമായി നിരവധി പേര്‍ നടന്ന് പോകുന്ന ഭാഗവുമാണിത്. പോരാത്തതിന് സ്ഥാപനത്തിന്‍റ ഇലക്ട്രിക് മെയിന്‍ സ്വിച്ചിന് തൊട്ടടുത്താണ് വാഹനം കയറിത്.
ഇതില്‍ ഇടിച്ചിരുന്നെങ്കില്‍ അഗ്നിബാധക്ക് തന്നെ കാരണമാകുമായിരുന്നു. അപകട വിവരമറിഞ്ഞ് പൊലീസ്, പാരമെഡിക്കല്‍ വിഭാഗങ്ങളത്തെിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
Keywords: Gulf, Sharaja, International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment