Latest News

സൗദിയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട മലയാളി വിമാനത്താവള കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

ദുബൈ: സൗദി അറേബ്യയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടക്ക് ദുബൈയിലിറങ്ങിയ മലയാളി യുവാവിനെ വിമാനത്താവളത്തില്‍ മരിച്ചനിലയില്‍ കണ്ടത്തെി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശികളായ ആയിഷയുടെയും പരേതനായ സൈദുവിന്‍െറയും മകന്‍ ടി.പി.ശിഹാബുദ്ധീന്‍ (30)ആണ് മരിച്ചത്. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു.
അവിവാഹിതനാണ്.

സൗദിയിലെ അബഹയില്‍ നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ദുബൈ വഴി കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. ദുബൈയില്‍ നിന്ന് കോഴിക്കേട്ടേക്ക് വിമാനം മാറികയറേണ്ടതായിരുന്നു. എന്നാല്‍ യാത്രക്കാരനെ കാണാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിമാനത്താവള ടെര്‍മിനല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. 

സൗദിയില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. പെട്ടെന്ന് തിരിച്ച് പോരാനും മരണത്തിലേക്ക് നയിച്ച കാരണങ്ങളും വ്യ്കതമല്ല.
നാട്ടില്‍ സ്ഥിരമായ ജോലി ഉണ്ടായിരുന്നില്ലെങ്കിലും സാമ്പത്തികമായ വലിയ ബുദ്ധിമുട്ടുകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന്‌ ഇദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നു.
രണ്ടു വര്‍ഷം മുമ്പ് സൗദിയില്‍ കുറച്ച് ദിവസങ്ങള്‍ മാത്രം ജോലി ചെയ്തു തിരിച്ചു വന്നതാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ വീണ്ടും എത്തിയ ശേഷം ജോലിയില്‍ സംതൃപ്തനല്ലെന്നും എത്രയും പെട്ടെന്ന് തിരിച്ചു പോകുമെന്നും കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചിരുന്നു.
ദുബൈ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വിട്ടുകിട്ടുവാനുള്ള നടപടി നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്നു.




Keywords: Malappuram, Dubai, interational News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.