അജാനൂര്‍: ഗള്‍ഫ് വ്യാപാരിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്തിലെ വ്യാപാരിയും അതിഞ്ഞാല്‍ കോയാപ്പള്ളിക്ക് സമീപത്തെ പരേതരായ റവാ സ്റ്റോര്‍ അബ്ദുള്‍ റഹ്മാന്റെയും നഫീസയുടെയും മകനുമായ മുസ്തഫ(38)യാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.
ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെ മുസ്തഫയുടെ ഭാര്യ ഗൃഹമായ പള്ളിക്കര മഠത്തിലെ വസതിയില്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട മുസ്തഫയെ ഉടന്‍ തന്നെ അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 3 മണിയോടെ മരണം സംഭവിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി കുവൈത്ത് സിറ്റിയിലെ മുര്‍ഗാബില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു മുസ്തഫ. നേരത്തെ അബൂദാബിയിലും ജോലി ചെയ്തിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് മുസ്തഫ കുവൈത്തില്‍ നിന്നും നാട്ടിലെത്തിയത്. നേരത്തെ കുവൈത്തിലെ താമസ സ്ഥലത്ത് വെച്ചും യുവാവിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും കാര്യമാക്കിയിരുന്നില്ല.
രണ്ടുമാസം മുമ്പ് കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ ശേഷം ബുധനാഴ്ച പുലര്‍ച്ചെയോടെ പൊടുന്നനെ കടുത്ത ഹൃദയാഘാതമുണ്ടാകുകയും ഏറെ വൈകാതെ മരണം സംഭവിക്കുകയും ചെയ്തു. യുവാവിന്റെ അപ്രതീക്ഷിത അന്ത്യം പറക്കമുറ്റാത്ത രണ്ട് പിഞ്ചുമക്കളെയും കുടുംബത്തെയും തീര്‍ത്തും അനാഥരാക്കി.
കോട്ടച്ചേരി നഗരത്തിലെ പഴയകാല വ്യാപാര സ്ഥാപനങ്ങളില്‍ ഒന്നായ റവാ സ്റ്റോറില്‍ പിതാവിനോടൊപ്പം ഉണ്ടാകാറുള്ള മുസ്തഫയെ കുറിച്ച് നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും നല്ലത് മാത്രമേ പറയാനുള്ളു. സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു മുസ്തഫ.
പള്ളിക്കര മഠം സ്വദേശിനി റസീനയാണ് ഭാര്യ. റിനാസ്(എട്ട്), റജു(അഞ്ച്) എന്നിവര്‍ മക്കളാണ്. സുലൈമാന്‍, ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി, റസിയ, താഹിറ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment