കാസര്‍കോട് : ഭഗവാന്‍ ശ്രീകൃഷ്ഷണന്റെ ജന്മദിനമായ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രക്കമ്മിറ്റികളുടെയും ബാലഗോകുലത്തിന്റെയും നേതൃത്വത്തില്‍ നടന്ന ശോഭായാത്രയില്‍ ഉണ്ണിക്കണ്ണന്‍മാര്‍ അണിനിരന്നപ്പോള്‍ നാടും നഗരവും അമ്പാടിയായി മാറി.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നൂറോളം ശോഭായാത്രകളാണ് നടന്നത്. എരോല്‍ നെല്ലിയടുക്കം ശ്രീഹരി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നെല്ലിയടുക്കം ശ്രീ ശാരദാംബ ഭജനമന്ദിരത്തു നിന്നും പുറപ്പെട്ട ശോഭായാത്ര ചന്ദ്രപുരം, ആറാട്ടുകടവ്, വെടിത്തറക്കല്‍ വഴി പാലക്കുന്ന് കരിപ്പോടി അയ്യപ്പ ഭജനമന്ദിരത്തില്‍ സമാപിച്ചു. നിശ്ചല ദൃശ്യങ്ങളും നാസിക് ബാന്റ്, വിവിധ ഭജനസംഘങ്ങളുടെ ഭജന, പൂത്താലമേന്തിയ ബാലികമാര്‍, മുത്തുക്കുടകള്‍ എന്നിവ ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി.
മുളിയാര്‍ ബാലഗോകുലത്തില്‍ നടന്ന ശോഭയാത്രയും ഗോവര്‍ധന ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുണ്ടക്കൈ ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്നും പുറപ്പെട്ട ശോഭയാത്രയും, സാന്ദീപനി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അമ്മങ്കോട് ശ്രീ ശബരിനാഥ ഭജന മന്ദിരത്തില്‍ നിന്നും പുറപ്പെട്ട ശോഭയാത്രയും പാര്‍ത്ഥ സാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചിപ്ലിക്കയ ശ്രീ ധര്‍മ്മ ശാസ്താ ഭജനമന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രയും, ബോവിക്കാനം മധുരാപുരിയില്‍ സംഗമിച്ച് നിരവധി നിശ്ചല ദൃശ്യങ്ങളോടും താലപ്പൊലി ചെണ്ടമേളം, അമ്മംകുടം, ഭജന എന്നിവയുടെ അകമ്പടിയോടു കൂടി ശ്യാംബാബു നഗര്‍ വഴി മല്ലം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.

No comments:
Post a Comment