ഉദിനൂര്‍ : കണ്ണങ്ങാട്ട് ഭഗവതിയുടെ പ്രതിപുരുഷനാവാന്‍ ചന്തേര പടിഞ്ഞാറെക്കരയിലെ പടോളി രാജീവന് നിയോഗം .കുഞ്ഞിമംഗലം പുറന്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ നടക്കുന്ന ചടങ്ങിലാണ് കണ്ണങ്ങാട്ട് ഭഗവതിയുടെ പ്രതിപുരുഷനാവുക.
കുഞ്ഞിമംഗലം ക്ഷേത്രത്തില്‍ നാല് വര്‍ഷത്തിന് ശേഷമാണ് കണ്ണങ്ങാട്ട് ഭഗവതിക്ക് നര്‍ത്തകന് നിയോഗമുണ്ടാവുന്നത്. കണ്ണങ്ങാട്ട് ഭഗവതിക്ക് നെരൂര്‍ വാണിയ ഇല്ലത്തില്‍ നിന്നാണ് നര്‍ത്തകന്‍ ഉണ്ടാവാറ്.
ചന്തേര പടിഞ്ഞാറേക്കര കുനുത്തൂരിലെ വി എം ഭാസ്‌ക്കരന്റെയും പടോളി ലക്ഷ്മിയുടെയും മൂന്നാമത്തെ മകനാണ് 36 കാരനായ രാജീവന്‍. കുഞ്ഞിമംഗലം ക്ഷേത്രത്തില്‍ നിന്നും ക്ഷേത്രം ഭാരവാഹികള്‍ കുനുത്തൂരിലെത്തിയാണ് ഇദ്ദേഹത്തെ കൂട്ടികൊണ്ടുപോയത്.
വ്യാഴാഴ്ച രാവിലെ ചൊവ്വ വിളക്ക് അടിയന്തിരത്തോടെയാണ് ആചാരപ്പെടല്‍ ചടങ്ങിന് തുടക്കമാവുക. 10 നും 10 45നുമിടയില്‍ കണ്ണങ്ങാട്ട് ഭഗവതിയുടെ പ്രതിപുരുഷനായി പടോളി രാജീവനെ നിയോഗിക്കപ്പെടും.
ചന്തേര കുനുത്തൂര്‍ മാടം പുല്ലൂര്‍ കാളി ക്ഷേത്രത്തില്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ കെട്ടിയാടാറുള്ള കളിയാട്ടത്തിന് ഇത്തവണ പടോളി രാജീവന്‍ നോറ്റിരുന്നു.
രാജീവന്റെ ജേഷ്ഠനായ പടോളി രാജേന്ദ്രന്‍ പയ്യന്നൂര്‍ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ അന്തിത്തിരിയനാണ് .
Keywords: Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New


No comments:
Post a Comment