മേല്പറമ്പ്: കൊച്ചു കേരളം പഞ്ചായത്ത് തെരെഞ്ഞെടുപ്പിലേക്ക് അടുത്തു.കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ മദ്‌റസാ പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കോട്ടിക്കുളം റെയിഞ്ചിന് കീഴിലുള്ള മേല്പറമ്പ് മുനീറുല്‍ ഇസ്ലാം മദ്‌റസാ വിദ്യാര്‍ത്ഥികള്‍. അതാത് ക്ലാസ് റെപ്രസെന്റേറ്റിവിനെ കണ്ടെത്തുന്നതിനോടൊപ്പം മദ്‌റസാ ലീഡറൂള്‍പ്പെടെയുള്ള യൂണിയന്‍ ഭാരവാഹികളെ കൂടി തെരഞ്ഞെടുക്കന്നതിനാല്‍ ഈ പാര്‍ലമെന്റ് ഇലക്ഷന്‍ ഇത്തിരി വീറും വാശിയും കൂടുന്നു.
ഒരാഴ്ച മുമ്പ് നടന്ന മദ്രസാ സ്റ്റാഫ് കൗണ്‍സിലില്‍ തെരഞ്ഞടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പിന്നെയുള്ള ദിവസങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെയും നാമ നിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റേതുമായിരുന്നു. സ്റ്റാഫ് കൗണ്‍സിലിന് കീഴിലുള്ള ശക്തമായ ഇലക്ഷന്‍ ബോര്‍ഡാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. നാമനിര്‍ദേശ പത്രികയിലൂടെ സൂക്ഷമ പരിശോധനക്ക് ശേഷം അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചതോടെ കൊച്ചു സ്ഥാനാര്‍ത്ഥികളില്‍ അല്‍പ്പം ഗൗരവവും എന്നാല്‍ ആശങ്കയും കാണാമായിരുന്നു. വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത പേനയും, പുസ്തകവും, കമ്പ്യൂട്ടറും, ബാഗും ചിഹ്നങ്ങളുമായി കിട്ടിയ സ്ഥാനാര്‍ത്ഥിള്‍ തങ്ങളുടെ വോട്ടര്‍മാര്‍ക്ക് മുമ്പില്‍ പ്രചരണമുണ്ടായി.
കൊച്ചു ഗായകരെയും പ്രഭാഷകരെയും ഉപയോഗപ്പെടുത്തി പ്രചരണം നടത്തുന്നതിനിടയില്‍ പതിവ് രാഷ്ട്രിയക്കാരപ്പോലെ വിദ്യാര്‍ത്ഥി വോട്ടമാര്‍ക്ക് ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കാനും അവര്‍ മറന്നില്ല. പരസ്യപ്രചാരണത്തിനുള്ള അവസരം തെരഞ്ഞെടുപ്പിന്റെ തലേദിവസം അവസാനിപ്പിച്ചെങ്കിലും സോഷ്യല്‍ മീഡിയകളിലെ സൗകര്യങ്ങള്‍ വരെ പ്രചരണത്തിനായി ഉപയോഗപ്പെടുത്തിയതായി വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പറയുന്നു.

ഹയര്‍സെകണ്ടറി തലം വരെയുള്ള മദ്‌റസയിലെ മൂന്നാം തരം മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന നാനൂറോളം വിദ്യര്‍ത്ഥികള്‍ക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. മൂന്ന് ബുത്തുകളിലായിട്ടാണ് പോളിംഗ് സൗകര്യം ഒരുക്കിയിരുന്നത്. മദ്‌റസാധ്യാപരില്‍ രണ്ട് പേര്‍ വീതം ഒരോ ബൂത്തിലും റിട്ടേണിംഗ് ഓഫീസറായും പോളിംഗ് ഓഫീസറായും നിയമിച്ചിരുന്നതായി പ്രധാനാധ്യാപകന്‍ സി ടി ഹംസ ഫൈസി പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്‍ ചീഫ് എം പി ആശിഖ് ഇര്‍ശാദി ഹുദവി ചേരൂര്‍ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. സവാദ് ദാരിമി, ബഷീര്‍ മൗലവി, അസീസ് മൗലവി എന്നീ അധ്യാപകര്‍ ഇലക്ഷന്‍ കമ്മീഷണര്‍മാരും അബ്ദുല്‍ അസീസ് ഹനീഫി, റഫീഖ് ദാരിമി, അബ്ദുല്ല യമാനി, ഡി മുഹമ്മദ് മൗലവി, കെ.വി മുഹമ്മദ് മൗലവി, മഹ്്മൂദ് മൗലവി, അബ്ദുല്ല ഫൈസി എന്നീ അധ്യാപകര്‍ റിട്ടേണിങ് ഓഫിസര്‍രുമായി. തികച്ചും
ഒരു പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന്റെ അനുഭവവും പാഠവും പകരുന്നതായിരുന്നു ഈ മദ്‌റസാ വിദ്യാര്‍ത്ഥി തെരെഞ്ഞെടുപ്പെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം കുട്ടിവോട്ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ മദ്‌റസാ ഹാളില്‍ വോട്ടെണ്ണല്‍ നടക്കും.

Keywords: Melparamba, Kasaragod News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment