ഉദുമ: തീവണ്ടിതട്ടി കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനടുത്ത് റെയില്‍ പാളത്തിനരികില്‍ വീണു കിടക്കുകയായിരുന്ന ഭര്‍തൃമതിയെ റെയില്‍വെ അധികൃതരും പോലീസും തിരിഞ്ഞു നോക്കിയില്ല. ആറ്റിങ്ങല്‍ പുല്ലൂരിലെ ബാബുവിന്റെ ഭാര്യ ബേബി (54) യോടാണ് അധികൃതര്‍ ക്രൂരമായ അവഗണന കാണിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് ബേബിക്ക് തീവണ്ടി തട്ടി പരിക്കേറ്റത്.
തീവണ്ടി തട്ടിയതിനെ തുടര്‍ന്ന് റെയില്‍പാളത്തിനരികില്‍ വീണ ബേബി കാല്‍പാദം അറ്റുപോകാറായ നിലയിലായതിനാല്‍ എഴുന്നേല്‍ക്കാനാകാതെ അവിടെതന്നെ കിടക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ വെളളിയാഴ്ച പുലരും വരെ ബേബി റെയില്‍പാളത്തിനരികില്‍ കിടന്നിട്ടും ഈ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ റെയില്‍വെ അധികൃതരോ പോലീസോ തയ്യാറായില്ല.
തീവണ്ടി തട്ടിയതിനെ തുടര്‍ന്ന് റെയില്‍പാളത്തിനരികില്‍ വീണ ബേബി കാല്‍പാദം അറ്റുപോകാറായ നിലയിലായതിനാല്‍ എഴുന്നേല്‍ക്കാനാകാതെ അവിടെതന്നെ കിടക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ വെളളിയാഴ്ച പുലരും വരെ ബേബി റെയില്‍പാളത്തിനരികില്‍ കിടന്നിട്ടും ഈ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ റെയില്‍വെ അധികൃതരോ പോലീസോ തയ്യാറായില്ല.
രാവിലെ 9 മണിയോടെയാണ് റെയില്‍വെ സ്റ്റേഷന് സമീപം പാളത്തിനരികില്‍ ഒരു സ്ത്രീ വീണുകിടക്കുന്നത് ഓട്ടോ ഡ്രൈവര്‍മാരായ ചില യുവാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ കാര്യമന്വേഷിച്ചപ്പോള്‍ തീവണ്ടി തട്ടിയതിനെ തുടര്‍ന്ന് താന്‍ വീണുകിടക്കുകയായിരുന്നുവെന്നും സംഭവം പലരും കണ്ടിരുന്നുവെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നും സ്ത്രീ വെളിപ്പെടുത്തി.
തന്റെ സ്വദേശം ആറ്റിങ്ങലിലാണെന്നും ഭര്‍ത്താവും മകനും ഉപേക്ഷിച്ചതിനാല്‍ താന്‍ പലയിടങ്ങളിലും അലഞ്ഞ് തിരിയുകയായിരുന്നുവെന്നും കോട്ടയത്ത് നിന്നും ട്രെയിന്‍ കയറി കോട്ടിക്കുളത്ത് എത്തിയ താന്‍ റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലേക്ക് പോകാനായി പാളത്തിനരികിലൂടെ നടന്ന് നീങ്ങുമ്പോള്‍ തീവണ്ടി തട്ടുകയായിരുന്നുവെന്നും സ്ത്രീ വ്യക്തമാക്കി.
ഓട്ടോ ഡ്രൈവര്‍മാര്‍ ഉടന്‍തന്നെ റെയില്‍വെ അധികൃതരെ ബന്ധപ്പെട്ടെങ്കിലും അവര്‍ ആരും തന്നെ സഹായിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസിനെ വിളിച്ചപ്പോള്‍ ഇത് തങ്ങളുടെ ഉത്തരവാദിത്ത്വമല്ലെന്നായിരുന്നു അവരുടെ മറുപടി. ഈ സാഹചര്യത്തിലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ബേബിയെ കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയില്‍ എത്തിച്ചത്.
സെപ്തംബര്‍ അഞ്ചിന് അര്‍ദ്ധരാത്രി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമില്‍ രക്തംവാര്‍ന്ന് മൃതപ്രായനായി കിടക്കുകയായിരുന്ന കാസര്‍കോട് നഗരസഭയിലെ ജീവനക്കാരന്‍ കുശാല്‍ നഗറിലെ പി രഘുരാജിനെ ആശുപത്രിയിലെത്തിക്കാന്‍ റെയില്‍വെ ഉദ്ദ്യോഗസ്ഥര്‍ തയ്യാറാകാതിരുന്നത് കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇതിനു ശേഷമാണ് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനിലും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. കാഞ്ഞങ്ങാട്ടെ സംഭവത്തില്‍ രഘുരാജിന് പോലീസ് തുണയായെങ്കിലും കോട്ടിക്കുളത്ത് ബേബിയെ സഹായിക്കാന്‍ പോലീസ് പോലും തയ്യാറായില്ലെന്നതാണ് വിരോധാഭാസം.
Keywords: Kasaragod, Udma, Kottikkulam, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment