പയ്യന്നൂര്‍: വിശ്വാസ വഞ്ചനാക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് മറ്റൊരാളുടെ ഭാര്യയേയും കുട്ടിയേയും കൂട്ടി സ്ഥലം വിട്ടു. പയ്യന്നൂര്‍ ടൗണിനടുത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പി.വി അരൂണ്‍കുമാറാണ് (26) കാനായി അണക്കെട്ടിന് സമീപം താമസിച്ചിരുന്ന അനീഷ് കുമാറിന്റെഭാര്യ നീ തുവി(23)നെയും ഒന്നരവയസുള്ള ആണ്‍കുട്ടിയേയും കൂട്ടി സ്ഥലം വിട്ടത്.

അരൂണ്‍ കുമാര്‍ പയ്യന്നൂരിലെ ഒരു ഫാര്‍മസ്യുട്ടിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഈ സമയത്ത് ഉടമ കെ.സജിത്തിനെ 4 ലക്ഷം രൂപ കബളിപ്പിച്ചതായി കേസുണ്ട്. സാധനങ്ങള്‍ സപ്ലൈ ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ വ്യാജ ബില്ല് അച്ചടിച്ച് കൊടുത്ത് പണം വാങ്ങിയായിരുന്നു തട്ടിപ്പ്.
ഇത് സം ബന്ധിച്ച് സജിത്ത് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. ഒരാഴ്ച മുമ്പാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ഹാജരാകാതെ മുങ്ങി നടക്കുന്നതിനിടയിലാണ് ഒളിച്ചോട്ടം. അനീഷിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
ബുധനാഴ്ച ഉച്ചക്ക് കാനായി അണക്കെട്ടിന് സമീപം അരൂണ്‍കുമാര്‍ റിക്ഷയുമായി കാത്തുനില്‍ക്കുന്നത് കണ്ടവരുണ്ട്. ഈ റിക്ഷയിലാണ് കമിതാക്കള്‍ പയ്യന്നൂര്‍ ടൗണിലെത്തിയത്. ഇവര്‍ തലശേരി ഭാഗത്തുള്ളതായി മൊബൈല്‍ ടവറിലൂടെ വ്യക്തമായിട്ടുണ്ട്.
പയ്യന്നൂര്‍ പോലീസ് ഭര്‍ത്താവ് അനീഷ് കുമാറിനേയും കൂട്ടി തലശേരിയിലേക്ക് പോയിട്ടുണ്ട്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പയ്യന്നൂര്‍ പോലീസ് ഭര്‍ത്താവ് അനീഷ് കുമാറിനേയും കൂട്ടി തലശേരിയിലേക്ക് പോയിട്ടുണ്ട്.


No comments:
Post a Comment