Latest News

മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണമെഡല്‍ വിതരണം ചെയ്തു

പള്ളിക്കര: വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പള്ളിപ്പുഴ ഫൗണ്ടേഷന്റെ 2014 വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണമെഡല്‍ വിതരണോദ്ഘാടനം കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി.രഞ്ജിത്ത് നിര്‍വ്വഹിച്ചു. 

പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.ഇ.എ.ബക്കര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണം ബേക്കല്‍ എസ്.ഐ. പി.നാരായണനും കായിക മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രാജന്‍ പെരിയയും നിര്‍വ്വഹിച്ചു. 

ചടങ്ങില്‍ ഹക്കീംകുന്നില്‍, സുകുമാരന്‍ പൂച്ചക്കാട്, രാജേഷ് പള്ളിക്കര, നൗഷാദ് മാസ്റ്റര്‍, അന്‍വര്‍ മാങ്ങാട് എന്നിവര്‍ സംസാരിച്ചു. പള്ളിപ്പുഴ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അന്‍വര്‍ സാദാത്ത് സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.ആര്‍.വിജയകുമാര്‍ നന്ദിയും പറഞ്ഞു. 

ഫൗണ്ടേഷന്റെ എംബ്ലം രൂപകല്‍പ്പന ചെയ്ത ആര്‍ട്ടിസ്റ്റ് സുകുമാരന്‍ പൂച്ചക്കാടിന് ഡിവൈഎസ്പി ഉപഹാര വിതരണം ചെയ്തു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.