Latest News

ആഡംബര വിവാഹങ്ങള്‍ക്കും റാഗിംഗിനുമെതിരെ മാലിക്ദീനാറില്‍ സെമിനാര്‍

തളങ്കര: ആഡംബര വിവാഹവും ധൂര്‍ത്തും റാഗിംഗും ഒഴിവാക്കാന്‍ നേതാക്കളും മതപണ്ഡിതന്മാരുമാണ് മുന്‍ കയ്യെടുക്കേണ്ടതെന്നും തന്റെ വീട്ടിലും ബന്ധത്തിലും ഇത്തരത്തിലുള്ള ഒരു വിവാഹവും നടക്കില്ലെന്നു പറയാന്‍ അവര്‍ തന്റേടം കാണിക്കണമെന്നും മാലിക്ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സമാജം മസ്‌ലക് സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. 

വിവാഹമെന്ന പവിത്രമായ കര്‍മ്മത്തെ ആഭാസങ്ങളും അനാചാരങ്ങളും ചേര്‍ത്ത് വികൃതമാക്കുന്ന പ്രവണത നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. എന്തുമാവാം എങ്ങനെയുമാവാം എന്ന ചിന്തയിലേക്ക് പുതുതലമുറയുടെ ജീവിത രീതി എത്തിയിരിക്കുന്നു. മതം നിശിദ്ധമാക്കിയ സര്‍വ്വതിനേയും കല്ല്യാണവീട്ടിലേക്ക് കൈപിടിച്ചുകൊണ്ടുവരുന്ന രീതി എതിര്‍ക്കപ്പെടുകയും തിരുത്തപ്പെടുകയും വേണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അക്കാദമി വൈസ് പ്രസിഡണ്ട് സി.എം.മുഹമ്മദ്കുഞ്ഞിഹാജി അധ്യക്ഷത വഹിച്ചു. മാലിക്ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി അനുഗ്രഹ പ്രഭാഷണം നടത്തി. യൂനുസ് അലി ഹുദവി സ്വാഗതം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകന്‍ എ.ബി കുട്ടിയാനം വിഷയാവതരണം നടത്തി. സുലൈമാന്‍ ഹാജി ബാങ്കോട്, ബഷീര്‍ വോളിബോള്‍, ഹസൈനാര്‍ ഹാജി തളങ്കര, ഇസ്മായില്‍ ചെറൂണി സംസാരിച്ചു. പ്രിന്‍സിപ്പല്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍ മോഡറേറ്ററായിരുന്നു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.