Latest News

യുവാക്കളെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടിയ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍

കാസര്‍കോട്: മംഗലാപുരത്തെ വാടക വീട്ടില്‍ മലയാളികളായ രണ്ട് യുവാക്കളെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടിയ കേസുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിയായ ഒരാളെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയ്ക്കിടയാക്കിയ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കാസര്‍കോട് സ്വദേശിയെ പുത്തൂര്‍ സംപ്യ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍ കസ്റ്റഡിയിലുള്ളയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. ഏതാനും ദിവസം മുമ്പാണ് രഹസ്യമായെത്തിയ പോലീസ് സംഘം ഇരട്ട കൊലക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തത്.

സ്വര്‍ണക്കടത്ത് കാരിയര്‍മാരായ കണ്ണൂര്‍ തലശേരി സൈതാര്‍പള്ളി സ്വദേശി നാഫിര്‍ (24), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (22) എന്നിവര്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് കാസര്‍കോട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത്. 

കൊലയുമായി ബന്ധപ്പെട്ട് ചെര്‍ക്കള സ്വദേശി മുനാഫത്ത് മുനാഫിര്‍ സനാഫ് (23), അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ് (22), മുഹമ്മദ് സഫ്‌വാന്‍ (23) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മംഗലാപുരം അത്തവാറിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി പ്രതികള്‍ കുണ്ടംകുഴി ഇളനീരടുക്കം ശങ്കരങ്കാട്ടെ സ്ഥലത്ത് കുഴിച്ച് മൂടിയെന്നാണ് കേസ്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.