Latest News

ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇന്ത്യയില്‍; വില 3.43 കോടി

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇന്ത്യന്‍ വിപണിയിലെത്തി. 3.43 കോടിരൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. 3.2 സെക്കന്‍ഡുകള്‍കൊണ്ട് കാര്‍ പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്തും. 200 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 9.9 സെക്കന്‍ഡുകള്‍ മാത്രംമതി. മണിക്കൂറില്‍ 325 കിലോമീറ്ററാണ് പരമാവധി വേഗം.

ലംബോര്‍ഗിനിയുടെ ബെസ്റ്റ് സെല്ലര്‍ ഗല്ലാര്‍ഡോയുടെ പകരക്കാരനായാണ് ഹുറാകാന്‍ വിപണിയിലെത്തുന്നത്. ഫെരാരി 458, പോര്‍ഷെ 911 ടര്‍ബോ, ഓഡി ആര്‍ 8 വി 10 പ്ലസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷ് എന്നിവയുടെ വിപണിയിലേക്കാണ് ഹുറാകാന്‍ എത്തുന്നത്. 

ലോകവിപണിയില്‍ ഈ കാര്‍ ഇതിനകം വന്‍ ജനപ്രീതി നേടിയിട്ടുണ്ട്. ജനീവ മോട്ടോര്‍ഷോയില്‍ ആദ്യമായി അവതരിപ്പിച്ച കാറിന് ഒരു മാസത്തിനകം 700 ബുക്കിങ്ങുകള്‍ ലഭിച്ചിരുന്നു. 5.2 ലിറ്റര്‍ വി 10 എന്‍ജിനാണ് ഹുറാകാന് കരുത്ത് പകരുന്നത്. 8250 ആര്‍ പി എമ്മില്‍ 618 പി എസ് പരമാവധി കരുത്തും 560 എന്‍ എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. സെവന്‍ സ്പീഡ് ഡ്വുവല്‍ക്ലച്ചാണ് ട്രാന്‍സ്മിഷന്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.