ഈറോഡ്: ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് യുവാവിനെ സുഹൃത്തും സഹോദരനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയതായി പോലീസ് നിഗമനം. ഈറോഡ് ഇടയംകാട്ടുവളസ് ചിന്നമുത്തുവീഥിയില്‍ താമസിക്കുന്ന ഷണ്‍മുഖമാണ് (32) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഈറോഡിനടുത്തുള്ള മാമരത്തുപാളയം നിവാസി കാര്‍ത്തികേയനെയും സഹോദരന്‍ കുമാറിനെയും പോലീസ് അന്വേഷിച്ചുവരികയാണ്.
ഷണ്മുഖവും കാര്‍ത്തികേയനും ഫേസ് ബുക്ക് സുഹൃത്തുക്കളാണ്. ഇവരുടെ രണ്ടുപേരുടെയും സുഹൃത്തായ മറ്റൊരാള്‍ സ്ത്രീകളുടെ ബ്രോക്കറാണെന്ന് ഫെയ്‌സ് ബുക്കില്‍ കാര്‍ത്തികേയനെപ്പറ്റി അപകീര്‍ത്തി പരാമര്‍ശം നടത്തി.
ഈ പരാമര്‍ശത്തില്‍ ഷണ്മുഖത്തിന്റെ ഫോണ്‍നമ്പരും ഉപയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലും വാക്കുതര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഈറോഡ് എം.ജി.ആര്‍.ശില ജങ്ഷന് സമീപമുള്ള ഒരു ഇടവഴിയില്‍ പകല്‍ 11 മണിയോടെ വയറിന് കുത്തേറ്റു കരയുന്ന ഷണ്മുഖത്തെ പരിസരവാസികള്‍ കണ്ടു. ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴി ഷണ്മുഖം മരണമടഞ്ഞു. മരകതമലര്‍ ആണ് ഭാര്യ. ശ്യാമള (4) മകളാണ്. പോലീസ് അന്വേഷണം ഊജിതപ്പെടുത്തി.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment