Latest News

യൂറോപ്പില്‍ തരംഗമാകുന്ന ‘സുല്‍ത്താന്‍ ബത്തേരി’

കല്‍പറ്റ: യൂറോപ്പില്‍ ആസ്വാദകമനസ്സുകള്‍ കീഴടക്കി മുന്നേറുകയാണ് ‘സുല്‍ത്താന്‍ ബത്തേരി’. ടൂറിസ്റ്റ് ഭൂപടത്തില്‍ സുല്‍ത്താന്‍ ബത്തേരി എന്ന വയനാടന്‍ പട്ടണത്തിന് ലഭിച്ച സ്വീകാര്യതയാണ് ഇതെന്നു കരുതിയെങ്കില്‍ തെറ്റി. തങ്ങളുടെ മ്യൂസിക് ബാന്‍ഡിന് ‘സുല്‍ത്താന്‍ ബത്തേരി’ എന്നു പേരിട്ട മൂന്ന് ഇറ്റാലിയന്‍ ഗായകരുടെ വിജയകഥയാണിത്. യൂറോപ്പിനു പിന്നാലെ അമേരിക്കയിലും ചുവടുറപ്പിച്ച് ഈ ഗായകസംഘം ബത്തേരിയുടെ ഖ്യാതി പുതിയ ഇടങ്ങളിലത്തെിക്കുകയാണ്.

ഒരിക്കല്‍ ഇന്ത്യയിലേക്കുള്ള സഞ്ചാരവേളയില്‍ സാക്ഷാല്‍ സുല്‍ത്താന്‍ ബത്തേരി സന്ദര്‍ശിക്കാനിടയായതാണ് ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ബത്തേരിയുടെ വശ്യമനോഹാരിതയില്‍നിന്ന് തിരിച്ചുപറന്ന് ഇറ്റലിയിലെ സ്വദേശമായ വിന്‍സെന്‍സയില്‍ മടങ്ങിയത്തെിയ ഈ കളിക്കൂട്ടുകാര്‍ തങ്ങളെ ആകര്‍ഷിച്ച പ്രദേശത്തിന്‍െറ പേരുതന്നെ പുതിയ മ്യൂസിക് ബാന്‍ഡിന് ചാര്‍ത്തുകയായിരുന്നു. ബോയ് (ഗ്വിറ്റാര്‍), ഫ്രെഡ് ശങ്കര്‍ (ബാസ്), മാഡ്നട്സ് (ഡ്രംസ്) എന്നിവരാണ് ‘സുല്‍ത്താന്‍ ബത്തേരി’യിലെ അംഗങ്ങള്‍.
തിരക്കൊഴിഞ്ഞ നേരമില്ല ഇപ്പോള്‍ ഈ മൂവര്‍സംഘത്തിന്. സ്പെയിന്‍, നെതര്‍ലന്‍ഡ്സ്, ഗ്രീസ്, ഫ്രാന്‍സ് തുടങ്ങി യൂറോപ്പിന്‍െറ മിക്കയിടങ്ങളിലും ഗാരേജ് റോക്ക് ബാന്‍ഡിന്‍െറ അടിപൊളി സംഗീതത്താല്‍ കൈയൊപ്പു ചാര്‍ത്തിയ ഇവര്‍ ഇപ്പോള്‍ അമേരിക്കന്‍ പര്യടനത്തിലാണ്.
മിറര്‍, മാനിമല്‍, മഡ്, ഫയര്‍വര്‍ക്സ്, ഫോഗ്, ഫ്ളവേഴ്സ് ഓഫ് ഈവ്ള്‍, ഡെഡ് ലീവ്സ്, പര്‍പ്ള്‍ മൂണ്‍, സാറ്റലൈറ്റ് തുടങ്ങി ‘സുല്‍ത്താന്‍ ബത്തേരി’യുടെ മിക്ക ആല്‍ബങ്ങളും ഹിറ്റായി മാറിക്കഴിഞ്ഞു. പലതിലും ബത്തേരിയില്‍ അവരെ ആകര്‍ഷിച്ച പല ഘടകങ്ങളുടെയും സ്വാധീനവുമുണ്ട്. സ്കാഡ് അത്ലാന്‍റ റേഡിയോ ഹിറ്റ് ചാര്‍ട്ടില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ ഒന്നാം സ്ഥാനത്തത്തെിയിരുന്നു. ഫേസ്ബുക്കില്‍ www.facebook.com/sultanbathery എന്ന പേരില്‍ സ്വന്തമായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് ഇവര്‍.



Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.