കോളിയടുക്കം: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ ശബ്ദിക്കാന്‍പോലും കഴിയുന്നില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ലോക്‌സഭാനേതാവുമായ പി കരുണാകരന്‍ പറഞ്ഞു.
പ്രതിപക്ഷ പദവി കിട്ടിയിട്ടില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ പാര്‍ടികള്‍ക്ക് കഴിയണം. എന്നാല്‍ മുഖ്യപ്രതിപക്ഷമായിട്ടുള്ള കോണ്‍ഗ്രസ് ഒന്നും മീണ്ടുന്നില്ലെന്ന് മാത്രമല്ല ബിജെപി നടപ്പാക്കുന്ന എല്ലാ ജനവിരുദ്ധ നടപടികളെയും പിന്തുണക്കേണ്ട ഗതികേടിലാണ്.
സിപിഐ എം ജില്ലാസമ്മേളന രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലയുടെ വില്‍പനയായാലും ഡീസല്‍ വിലനിയന്ത്രണം എടുത്ത് കളഞ്ഞതായാലും ട്രെയിന്‍ കൂലി കൂട്ടിയതായാലും കോണ്‍ഗ്രസിന് മിണ്ടാന്‍ കഴിയുന്നില്ല. അവര്‍ എഴുന്നേറ്റാല്‍ ഉടനെ അത് മുന്‍ സര്‍ക്കാരിന്റെ തീരുമാനമാണെന്ന് പറഞ്ഞ് രേഖകളുമായി മന്ത്രിമാര്‍ എഴുന്നേല്‍ക്കും. അതോടെ കോണ്‍ഗ്രസുകാര്‍ നിശബ്ദമാകും.
കോണ്‍ഗ്രസ് നടപ്പാക്കിയ അതേ നയമാണ് അതിനേക്കാള്‍ വാശിയോടെ ബിജെപി നടപ്പാക്കുന്നത്. രണ്ടു കൂട്ടരുടെയും നയം ഒന്നായതിനാല്‍ പരസ്പരം എതിര്‍ക്കാന്‍ പറ്റില്ല. ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കാന്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം മാത്രമാണുള്ളത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ പിന്നോട്ട് 'പോക്കിനെ ചൂണ്ടികാണിച്ച് സിപിഐ എമ്മിനെതിരെ കടുത്ത കടന്നാക്രമാണത്തിനാണ് വലതുപക്ഷ മാധ്യമങ്ങളും പാര്‍ടികളും ശ്രമിക്കുന്നത്. ജനദ്രോഹ നയങ്ങളെക്കുറിച്ച് മിണ്ടുന്നില്ല.
ഇന്ത്യയില്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ടികള്‍ മാത്രമാണ്. ബ്രാഞ്ചുതലം മുതല്‍ കേന്ദ്രതലംവരെ കത്യമായി സമ്മേളനം ചേരുന്ന മറ്റ് ഏത് പാര്‍ടിയാണ് ഇന്ത്യയിലുള്ളത്. സിപിഐ എമ്മിന്റെ നയം തീരുമാനിക്കുന്നത് ബ്രാഞ്ച് അംഗം മുതല്‍ കേന്ദ്രകമ്മിറ്റി അംഗവരെയുള്ളവര്‍ ചര്‍ച്ച ചെയ്തിട്ടാണ്. എന്നാല്‍ ഇതൊക്കെ അറിയാമായിരിന്നിട്ടും സമ്മേളനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ സംബന്ധിച്ച് പെരുംകള്ളമാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കരുണാകരന്‍ പറഞ്ഞു. ജില്ലാസെക്രട്ടറിയറ്റ് അംഗം പി രാഘവന്‍ അധ്യക്ഷനായി.
ജനുവരി 9, 10, 11 തീയതികളില്‍ കോളിയടുക്കത്ത് പ്രത്യേകം തയ്യാറാക്കുന്ന എം ബി ബാലകൃഷ്ണന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം. റെഡ് വളണ്ടിയര്‍ മാര്‍ച്ചും റാലിയും ചട്ടഞ്ചാലില്‍ കെ പുരുഷോത്തമന്‍ നഗറിലാണ്. യോഗത്തില്‍ ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ സമ്മേളന പരിപാടികള്‍ വിശദീകരിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ സംസാരിച്ചു.
ഉദുമ ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ കെ നാരായണന്‍, ജില്ലാ സെക്രട്ടറിയറ്റ്, ജില്ലാകമ്മിറ്റി, ഏരിയാകമ്മിറ്റി അംഗങ്ങളും വിവിധ വര്‍ഗബഹുജന സംഘടനാ ഭാരവാഹികളുള്‍പ്പടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്.
പി രാഘവന്‍ ചെയര്‍മാനും കെ വി കുഞ്ഞിരാമന്‍ സെക്രട്ടറിയുമായുള്ള 1001 അംഗ സാഗതസംഘത്തെയാണ് തെരഞ്ഞെടുത്തത്. 325 പേരാണ് എക്‌സിക്യൂട്ടീവിലുള്ളത്.
പി രാഘവന്‍ ചെയര്‍മാനും കെ വി കുഞ്ഞിരാമന്‍ സെക്രട്ടറിയുമായുള്ള 1001 അംഗ സാഗതസംഘത്തെയാണ് തെരഞ്ഞെടുത്തത്. 325 പേരാണ് എക്‌സിക്യൂട്ടീവിലുള്ളത്.
കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദുമ, പി പി ശ്യാമളാദേവി, ബി എം പ്രദീപ്, എ കൃഷ്ണന്‍, കുന്നൂച്ചി കുഞ്ഞിരാമന്‍, കെ കസ്തൂരി, പി ഇസ്മയില്‍, സി എച്ച് അബ്ദുള്ളക്കുഞ്ഞി ഹാജി, എ നാരായണന്‍നായര്‍ (വൈസ് ചെയര്‍മാന്മാര്‍), ടി നാരായണന്‍, കെ മണികണ്ഠന്‍, ഇ മനോജ്കുമാര്‍, ഇ കുഞ്ഞിക്കണ്ണന്‍, ചന്ദ്രന്‍ കൊക്കാല്‍, എം ഗൗരിക്കുട്ടി, എ വി ശിവപ്രസാദ് (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
ചെയര്‍മാന്‍ കണ്‍വീനര്‍ ക്രമത്തില്‍: പ്രചാരണം- ടി നാരായണന്‍, മധു മുതിയക്കാല്‍, താമസം- എ നാരായണന്‍നായര്‍, എം കെ വിജയന്‍, ഭക്ഷണം- കെ വി ബാലകൃഷ്ണന്‍, ടി മുരളീധരന്‍, പ്രതിനിധിസമ്മേളന നഗരി- കെ സന്തോഷ്‌കുമാര്‍, ഇ മനോജ്കുമാര്‍, ഗതാഗതം- പി കെ അബ്ദുള്ള, വി ആര്‍ ഗംഗാധരന്‍, പൊതുസമ്മേളന നഗരി- പി മണിമോഹനന്‍, ഇ കുഞ്ഞിക്കണ്ണന്‍, വളണ്ടിയര്‍- വി വി സുകുമാരന്‍, ടി വിനോദ്, വളണ്ടിയര്‍ പരേഡ്-സി എച്ച് അബ്ദുള്ളക്കുഞ്ഞി ഹാജി, ടി പി ഉമ്മര്‍റാഫി, കൊടിമര, ദീപശിഖാ ജാഥകള്‍- കുന്നൂച്ചി കുഞ്ഞിരാമന്‍, വിനോദ്കുമാര്‍ പനയാല്‍, സ്വീകരണം- എം ഗൗരിക്കുട്ടി, ചന്ദ്രന്‍ കൊക്കാല്‍, പരേഡ് ക്രമീകരണം- കെ നാരായണന്‍, രാഘവന്‍ വെളുത്തോളി, കലാസാംസ്‌കാരികം- പി വി കെ പനയാല്‍, അമ്പുജാക്ഷന്‍, ചരിത്രസെമിനാര്‍- എം എച്ച് ഹാരീസ്, കെ വി ഭാസ്‌കരന്‍, സെമിനാര്‍- എം കുമാരന്‍, അജയന്‍ പനയാല്‍, സ്മരണിക- എം കരുണാകരന്‍, കെ മണികണ്ഠന്‍, നവമാധ്യമം: സിന്ധു പനയാല്‍, എസ് പി ശരത്കുമാര്‍.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment