കെ എം ബഷീര്‍
ബംഗളുരു: കന്നട മണ്ണില്‍ നവജാഗരണത്തിന്റെ പുതുചരിതം രചിച്ച കാന്തപുരത്തിന് മഹാനഗരത്തിന്റെ ഹൃദയഭൂമിയില്‍ പ്രൗഢമായ വരവേല്‍പ്പ്. കര്‍ണ്ണാടക യാത്രയുടെ ഏഴാം ദിനമായ വെളളിയാഴ്ച ബംഗളുരു നഗരത്തിലായിരുന്നു പ്രധാന സമ്മേളനം. ബംഗളുരു ഖുദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയില്‍ നടന്ന സമ്മേളനത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

പണ്ഡിത ജ്യോതിസുകളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരും അണി നിരന്ന സമ്മേളനം മതസൗഹാര്‍ദ്ധത്തിന്റെ വിളംബരമായി. കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയായിരുന്നു ഉദ്ഘാടകന്‍. ടിപ്പുവിന്റെ പടയോട്ടഭൂമിയായ മൈസൂരിലാണ് ശനിയാഴ്ച കാന്തപുരത്തിന്റെ ജൈത്രയാത്ര. രാവിലെ 11ന് മൈസൂരിലും വൈകുന്നേരം മടിക്കേരിയിലും യാത്രക്ക് സ്വീകരണം നല്‍കും.
ഞായറാഴ്ച മംഗലാപുരത്ത് നടക്കുന്ന സമാപന സമ്മേളനത്തിന് ജനലക്ഷങ്ങളെത്തും.
സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ബംഗളുരുവില്‍ സ്വീകരണം ഒരുക്കിയത്. മധ്യകര്‍ണ്ണാടകയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സമഗ്രപദ്ധതി ആവിഷ്‌കരിക്കുമെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയും കര്‍ണ്ണാടകയുടെ സമഗ്രവികസനവും നിര്‍ദേശിക്കുന്ന വിശദമായ നിവേദനം സമാപന സമ്മേളന വേദിയില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എസ് സിദ്ധരാമയ്യക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയും കര്‍ണ്ണാടകയുടെ സമഗ്രവികസനവും നിര്‍ദേശിക്കുന്ന വിശദമായ നിവേദനം സമാപന സമ്മേളന വേദിയില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി എസ് സിദ്ധരാമയ്യക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
എസ് എം എ കേരളസംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി മുഹമ്മദ് ഫൈസി, മുന്‍കേന്ദ്രമന്ത്രി സി എം ഇബ്രാഹിം, ശ്രീ ശ്രീ നിഡുമാമിഡി സ്വാമിജി, ബംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. ബെര്‍ണാഡ് മൊറൈസ്, യൂത്ത് കോണ്‍ഗ്രസ് കര്‍ണ്ണാക സ്റ്റേറ്റ് പ്രസിഡന്റ് റിസ്‌വാന്‍ അര്‍ഷാദ്, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, മന്‍സൂര്‍ ഹാജി ചെന്നൈ, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, അബ്ദുല്‍റഷീദ് സൈനി, വഖഫ് ബോര്‍ഡ് മെംബര്‍ ശാഫി സഅദി, ഡോ. മുഹമ്മദ് അലി ഖാസിം, ഖുദ്ദൂസ് സാഹിബ് ഖാദിരി മസ്ജിദ് സെക്രട്ടറി അന്‍വര്‍ ശരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശനിയാഴ്ച ബംഗളൂരു-മൈസൂര്‍ അതിര്‍ത്ഥിയില്‍ നിന്ന് ബൈക്ക് റാലിയോടെയാണ് കാന്തപുരത്തെ സ്വീകരിക്കുക. തുടര്‍ന്ന് രാവിലെ ഒന്‍പത് മണിക്ക് ശ്രീരംഗപട്ടണം ടിപ്പുസുല്‍ത്താന്‍ മഖ്ബറയില്‍ സിയാറാത്ത് നടക്കും. പതിനൊന്ന് മണിക്കാണ് മൈസൂരിലെ സ്വീകരണ സമ്മേളനം. മാണ്ഡ്യ, രാമനഗരം വഴി മടിക്കേരിയില്‍ സമാപിക്കും. യാത്ര കടന്ന് പോകുന്ന പലസ്ഥലങ്ങളിലും അനൗേദ്യേഗിക സ്വീകരണവും ഒരുക്കിയിട്ടുണ്ട്. യാത്രയിലെ മതസൗഹാര്‍ദ്ധ ഇടപെടല്‍ കര്‍ണ്ണാടക രാഷ്ട്രീ.യത്തെ ശ്രദ്ധപിടിച്ച് പറ്റിയിരിക്കയാണ്.
കര്‍ണ്ണാടക സ്റ്റേറ്റ് എസ് എസ് എഫിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായാണ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നയിക്കുന്ന കര്‍ണ്ണാടക യാത്ര സംഘടിപ്പിച്ചത്. ഗുല്‍ബര്‍ഗയില്‍ തുടങ്ങിയ യാത്രയുടെ ആദ്യഘട്ടം തുംകൂറിലാണ് സമാപിച്ചത്. ബീജാപൂര്‍, ഭാഗല്‍കോട്ടെ, ഹവേരി, ബെല്ലാരി, ദാവണഗരെ, ഷിമോഗ, ബഡ്ക്കല്‍, ഉഡുപ്പി, ചിക്മംഗ്‌ളൂര്‍, എന്നിവിടങ്ങളിലും സ്വീകരണം നല്‍കി.
Keywords: Banglore, Kandapuram, Karnadaka, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment