തൃക്കരിപ്പൂര്‍ : ചട്ടം ലംഘിച്ച് കെട്ടിടം നിര്‍മിച്ചെന്നുള്ള പരാതി പിന്‍വലിക്കുന്നതിനു പകരമായി സിപിഎം ഓഫിസ് കെട്ടിട നിര്‍മാണ ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ട റിട്ട. അധ്യാപകന്‍ ഒളിക്യാമറയില്‍ കുടുങ്ങി. പണം ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പരാതിക്കാരന്‍ പൊലീസിന് കൈമാറുകയായിരുന്നു. തെക്കെ തൃക്കരിപ്പൂരിലെ ഒളവറയില്‍ താമസിക്കുന്ന റിട്ട. അധ്യാപകന്‍ എന്‍. രവീന്ദ്രന്‍ കേസൊതുക്കുന്നതിന് ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് വള്‍വക്കാട് ഫാത്തിമ വില്ലയില്‍ തയ്യില്‍ പുരയില്‍ ടി.പി. ശാദുലി നല്‍കിയ പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തത്.
വള്‍വക്കാട് ജംക്ഷനില്‍ 1499 23 എ, 20, 21 എ, 22 എ എന്നീ സര്‍വേ നമ്പറുകളുള്ള ഭൂമിയില്‍ ശാദുലി ഇരുനില കെട്ടിടം നിര്‍മിച്ചത് ചട്ട വിരുദ്ധമാണെന്നു കാണിച്ചു തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ പരാതി നല്‍കുകയും പരാതിയില്‍ അധികൃതര്‍ നടപടിക്ക് ഒരുങ്ങുകയും ചെയ്യുന്ന ഘട്ടത്തിലാണത്രെ പരാതി പിന്‍വലിക്കാന്‍ രവീന്ദ്രന്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. പത്ത് ലക്ഷം രൂപ സര്‍ക്കാരിലേക്ക് പിഴയായി ഒടുക്കേണ്ടിവരുമെന്നും ഒരു ലക്ഷം രൂപ തന്നാല്‍ രക്ഷപ്പെടുത്തി തരാമെന്നും രവീന്ദ്രന്‍ ശാദുലിയെ അറിയിക്കുകയായിരുന്നു.
ഒളവറ മുണ്ട്യ പരിസരത്ത് സിപിഎം നിര്‍മിക്കുന്ന ഓഫിസ് ആവശ്യത്തിനാണ് തുകയെന്നും ഇതു നല്‍കിയാല്‍ പാര്‍ട്ടി മുഖേന പഞ്ചായത്തില്‍ നിലവിലുള്ള എല്ലാ നടപടികളും ഒഴിവാക്കി തരുമെന്നും രവീന്ദ്രന്‍ വിശ്വസിപ്പിച്ചുവത്രേ. താനും ഒളവറ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും മാത്രമേ പണം ഇടപാടിന്റെ കാര്യം അറിയൂ എന്നും സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ ശാദുലിയോട് രവീന്ദ്രന്‍ പറയുന്നതായി വിഡിയോ ദൃശ്യങ്ങളിലുണ്ട്. നടപടി ഉണ്ടാകുമെന്നു ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് 75,000 രൂപ നല്‍കാന്‍ സമ്മതിക്കുകയും തുക ഈ മാസം 15നു കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്നിനു രവീന്ദ്രന്‍ ഫോണില്‍ വിളിച്ച് 25,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടുവത്രേ. മകന്‍ ഷാനിദ് അലിക്കൊപ്പം രവീന്ദ്രന്റെ വീട്ടില്‍ പോയി പതിനായിരം രൂപ കൊടുക്കുകയും ബാക്കി തുക ഈ മാസം ഒടുവില്‍ എത്തിക്കാമെന്നു പറയുകയും ചെയ്തതായി ശാദുലി പരാതിയില്‍ വിശദീകരിച്ചു. അവധിക്കു കാത്തു നില്‍ക്കാതെ ഭീഷണി പിന്നെയും തുടര്‍ന്നപ്പോഴാണത്രേ നാലു ദിവസം മുന്‍പ് പണം നല്‍കാനെന്ന വ്യാജേന രവീന്ദ്രന്റെ വീട്ടില്‍ എത്തിയ ശാദുലി പണം ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള രംഗങ്ങള്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തിയത്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment