അബൂദബി: വിദ്യാര്‍ഥികളുടെ യാത്രക്ക് മിനി ബസുകളും മൈക്രോ ബസുകളും ഉപയോഗിക്കുന്നത് അബൂദബി സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി നിരോധിച്ചു. നിരോധം ഈ അധ്യയന വര്‍ഷം തന്നെ പ്രാബല്യത്തില്‍ വന്നു. ഇതുസംബന്ധിച്ച അറിയിപ്പ് പ്രാദേശിക പത്രങ്ങള്‍ വഴി സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി പരസ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം മലയാളി ബാലിക അടച്ചിട്ട സ്കൂള്‍ ബസില്‍ കുടുങ്ങി മരിക്കാനിടയായതും മിനിബസുകള്‍ നിരോധിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചുവെന്ന് കരുതുന്നു.
മിനിബസുകളിലും മൈക്രോ ബസുകളിലും വിദ്യാര്‍ഥികള്‍ക്ക് മതിയായ സുരക്ഷ ലഭിക്കുന്നില്ളെന്ന് കണ്ടത്തെിയതിനാലാണ് നിരോധം ഏര്‍പ്പെടുത്തുന്നത്. സ്കൂള്‍ ഗതാഗതം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മിനിബസുകള്‍ പാലിക്കുന്നില്ല എന്നും കണ്ടത്തെിയിരുന്നു. ഈ അധ്യയനവര്‍ഷം മുതല്‍ മിനി ബസുകളും മൈക്രോ ബസുകളും സ്കൂള്‍ വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ളെന്ന് അബൂദബി ഗതാഗത വകുപ്പും അറിയിച്ചിട്ടുണ്ട്. നിലവില്‍ മിനിബസുകള്‍ ഉപയോഗിക്കുന്ന സ്കൂളുകള്‍ എത്രയും വേഗം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദുബൈയിലെ സ്കൂളുകളില്‍ നിന്ന് മിനിബസുകള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ കഴിഞ്ഞ ജൂലൈയില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും തീരുമാനിച്ചിരുന്നു. 18 മാസത്തെ അധികസമയമാണ് മിനിബസുകള്‍ ഒഴിവാക്കാന്‍ ആര്‍.ടി.എ ദുബൈയിലെ സ്കൂളുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് 1000ഓളം മിനിബസുകള്‍ ഒഴിവാക്കപ്പെടും. ദുബൈയില്‍ 4000ഓളം ബസുകളാണ് വിദ്യാര്‍ഥികളുടെ യാത്രക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇതില്‍ 30 ശതമാനവും മിനിബസുകളാണെന്നാണ് കണക്ക്.
വലിയ ബസുകളേക്കാള്‍ ചെലവ് കുറവാണെന്നതിനാലാണ് സ്കൂളുകള്‍ മിനി ബസുകള്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഒരിക്കലും മിനിബസുകള്‍ അനുയോജ്യമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ആളുകളുടെ യാത്രക്ക് മിനിബസുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ മാത്രമേ മിനിബസുകള്‍ ഉപയോഗിക്കാവൂ.
പരമാവധി 14 പേര്‍ക്ക് മാത്രം ഇരിക്കാനുള്ള സൗകര്യമാണ് മിനിബസുകളിലുള്ളത്. ആളുകള്‍ അധികമായാല്‍ അമിതവേഗത്തില്‍ വളവുകള്‍ തിരിയുമ്പോള്‍ മിനിബസുകള്‍ മറിയാന്‍ സാധ്യതയുണ്ട്. സീറ്റുകള്‍ക്കിടയില്‍ മതിയായ അകലമില്ലാത്തതും ന്യൂനതയാണ്. ദുബൈയില്‍ ഇത്തരം ബസുകള്‍ ഉണ്ടാക്കുന്ന അപകടങ്ങളില്‍ പ്രതിവര്‍ഷം 15 മുതല്‍ 20 പേര്‍ വരെ മരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷമുണ്ടായ അപകടമരണങ്ങളില്‍ 5.85 ശതമാനത്തിന് കാരണം മിനിബസുകളായിരുന്നു. 87 അപകടങ്ങളില്‍ ഏഴുപേര്‍ മരിക്കുകയും 179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വലിയ ബസുകള്‍ സ്കൂള്‍ യാത്രക്ക് ഉപയോഗിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ സുരക്ഷ ഒരുപരിധി വരെ ഉറപ്പാക്കാനാവും. വലിയ ബസുകളില്‍ ഒരുനിരയില്‍ മൂന്ന് സീറ്റും മറ്റെ നിരയില്‍ രണ്ട് സീറ്റുമാണ് അനുവദിക്കുക.
സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാതെ പരമാവധി കുട്ടികളെ ഉള്‍ക്കൊള്ളിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.
eywords: Gulf News, Abu Dhabi, School Bus, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment