Latest News

സഞ്ചാര എഴുത്തുകാര്‍ പകര്‍ന്നു തന്നത് അപരിചിത ജനപഥ സംസ്‌കാരങ്ങളെകുറിച്ച് - സി.വി. ബാലകൃഷ്ണന്‍

കാസര്‍കോട്: പിരമിഡുകളുടേയും മറ്റു കാഴ്ചകള്‍ കാണാന്‍ പോയ എസ്.കെ.യെപ്പോലുള്ള സഞ്ചാരികള്‍ മനുഷ്യരേയും അവരുടെ സംസ്‌കാരങ്ങളെയുമാണ് യഥാര്‍ത്ഥത്തില്‍ കണ്ടെത്തിയതെന്ന് പ്രശസ്ത എഴുത്തുകാരന്‍ സി.വി ബാലകൃഷണന്‍ പറഞ്ഞു. 

എസ്. കെ. പൊറ്റെക്കാടും രവീന്ദ്രനും ഇങ്ങനെ വിദൂരതകളിലുള്ള അപരിചിതരായ ജനപഥങ്ങളേയും, സംസ്‌കാരങ്ങളെയുമാണ് അവരവരുടെ സഞ്ചാര കൃതിയകളിലൂടെ മലയാളത്തിന് പകര്‍ന്നത്.
കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഗണിതാദ്ധ്യാപകനും പ്രശസ്ത പെയിന്ററും, കവിയുമായ കെ. പി. ഉല്ലാസ് ബാബുവിന്റെ പ്രയാണകം എന്ന യാത്രാവിവരണ പുസ്തകം നഗരസഭാ വനിതാ ഹാളില്‍ പ്രകാശിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു സി.വി. 

ഇന്നിപ്പോള്‍ ഈ മേഖലയും വ്യവസായ വത്ക്കരിക്കപ്പെട്ടു കഴിഞ്ഞു. അതിന്റെ സിഡികളും പുസ്തകങ്ങളും നമുക്ക് ലഭ്യമാണ്. അതില്‍ ജനതതിയോ സംസ്‌കാരമോ പ്രതിഫലിക്കുന്നില്ല സി.വി കൂട്ടിച്ചേര്‍ത്തു. 

നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല പുസ്തകം ഏറ്റു വാങ്ങി. സബീന ഉല്ലാസ് ബാബു അതിഥികളായ സിവിക്കും, ടി.ഇ അബ്ദുല്ലയ്ക്കും തന്റെ ചിത്രങ്ങള്‍ സമ്മാനിച്ചു.
എ എസ് മുഹമ്മദ്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വത്സന്‍ പിലിക്കോട് പുസ്തക പരിചയം നടത്തി. നഗരസഭാ സ്ഥിരംസമിതി ചെയര്‍മാന്‍ ജി. നാരായണന്‍, അബ്ബാസ് ബീഗം, നാരായണന്‍ രേരിയ, വി.വി പ്രഭാകരന്‍, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, ചന്ദ്രന്‍ മുട്ടത്ത്, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചന്ദ്രകല, തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി. ഉല്ലാസ് ബാബു മറുപടിപ്രസംഗം നടത്തി. ഹയര്‍ സെക്കണ്ടറി അദ്ധ്യാപകന്‍ ഡൊമിനിക് അഗസ്റ്റിന്‍ഡ സ്വാഗതവും സുരേശന്‍ പി.കെ നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.