Latest News

സരിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അപ്‌ലോഡ്‌ ചെയ്‌തവരെ പോലീസ്‌ തിരിച്ചറിഞ്ഞു?

കൊച്ചി: സോളാര്‍ തട്ടിപ്പ്‌ കേസിലെ മുഖ്യപ്രതി സരിത എസ്‌. നായരുടെ സ്വകാര്യ ദൃശ്യങ്ങള്‍ അപ്‌ലോഡ്‌ ചെയ്‌തവരെ തിരിച്ചറിഞ്ഞതായി സൂചന. ഞായറാഴ്ച മുതലാണ്‌ സരിയയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിച്ച്‌ തുടങ്ങിയത്‌. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ സരിത നിയമനടപടി സ്വീകരിക്കുമെന്ന്‌ വ്യക്‌തമാക്കിയിരുന്നു. ഇത്‌ സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്‌ ദൃശ്യങ്ങള്‍ അപ്‌ലോഡ്‌ ചെയ്‌തവരെ പോലീസ്‌ തിരിച്ചറഞ്ഞതായുള്ള റിപ്പോര്‍ട്ട്‌ പുറത്ത്‌ വന്നത്‌.

അതേസമയം പോലീസോ സൈബര്‍ സെല്ലോ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടില്ല. വീഡിയോ അപ്‌ലോഡ്‌ ചെയ്‌ത സ്‌ഥാലവും ഐ.പി വിലാസവും തിരിച്ചറിയാതിരിക്കാന്‍ ഐ.പി വിലാസം മറച്ചാണ്‌ വീഡീയോ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നത്‌. 

സരിതയുമായി മുന്‍പ്‌ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ്‌ ദൃശ്യം പുറത്ത്‌ വിട്ടതെന്നാണ്‌ സൂചന. ചില അബകാരികളുടെ ആവശ്യപ്രകാരമാണ്‌ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്‌. ഇവരില്‍ നിന്ന്‌ ദൃശ്യങ്ങള്‍ ലഭിക്കുന്നതിന്‌ ലക്ഷങ്ങള്‍ ചെലവഴിച്ചതായും സൂചനയുണ്ട്‌.


Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
(കടപ്പാട്: മംഗളം)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.