Latest News

ബേക്കലില്‍ ബൈത്തുറഹ്മകളുടെ ശിലസ്ഥാപനം ശനിയാഴ്ച

ബേക്കല്‍: മുസ്‌ലിം ലീഗ് ബേക്കല്‍ ശാഖാ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന ആറു ബൈത്തുറഹ്മകളുടെ ശിലാസ്ഥാപനവും പൊതു സമ്മേളനവും ശനിയാഴ്ച നാല് മണിക്ക് ബേക്കല്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കും.

നാല് മണിക്ക് ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബി.അന്‍സാരി പതാക ഉയര്‍ത്തും. ശിലാസ്ഥാപനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. പൊതു സമ്മേളനം സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബൈത്തുറഹ്മ ചെയര്‍മാന്‍ ഖത്തര്‍ സാലിഹ് ഹാജി ബേക്കല്‍ അധ്യക്ഷത വഹിക്കും. വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുസ്സലാം മാസ്റ്റര്‍ സ്വാഗതം പറയും.

മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി.അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, ചന്ദ്രിക ഡയറക്ടര്‍ ഡോ.പി.എ.ഇബ്രാഹിം ഹാജി മുഖ്യാതിഥികളായിരിക്കും. സിദ്ദീഖലി രാങ്ങാട്ടൂര്‍, യൂത്ത്‌ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സാജിദ് നെടുവണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തും.

മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍,വൈസ് പ്രസിഡണ്ട് എ.ഹമീദ്ഹാജി, സെക്രട്ടറി കെ.ഇ.എ.ബക്കര്‍, മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ കെ.എ.അബ്ദുല്ല ഹാജി, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജി, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ് കുന്നില്‍, പ്രവാസി ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ഹംസ ശൈഖു, ശാഖാ ലീഗ് സെക്രട്ടറി ബഷീര്‍ ബാപ്പു ഹാജി, ബൈത്തുറഹ്മ ജനറല്‍ കണ്‍വീനര്‍ ഹീന മുഹമ്മദ്കുഞ്ഞി സംസാരിക്കും.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.