Latest News

പ്രസവ വാര്‍ഡിലേക്ക് സൗജന്യ കിടക്കയുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

കാസര്‍കോട്: തറയില്‍ കിടക്കുന്ന ഗര്‍ഭിണികളുടെ ദയനീയ സ്ഥിതി കണ്ട യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സൗജന്യ കിടക്കകളുമായെത്തി. നായന്‍മാര്‍മൂല മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ജനറല്‍ ആശുപത്രിയിലേക്ക് കിടക്കകളുമായെത്തിയത്. 

ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് പ്രസിഡണ്ട് ഖാദര്‍ പാലോത്ത് ഡോ. സതീശന് കിടക്കകള്‍ കൈമാറി. ഹെഡ് നഴ്‌സ് ലില്ലികുട്ടി തോമസ്, ജൂനിയര്‍ പബ്ലിക്ക് നഴ്‌സ് കുഞ്ഞുമോള്‍, യൂത്ത് ലീഗ് കമ്മറ്റി സെക്രട്ടറി നൗഷാദ് മിലാദ്, നാസര്‍ ചാലക്കുന്ന്, മൊയ്തു അലഫ, ഖാദര്‍ സലാമിയ, ആബിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.