കാസര്‍കോട്: ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റെയും സന്ദേശം വിളിച്ചോതി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു . ബലിപ്പെരുന്നാളിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പളളികളിലും ഈദ് ഗാഹുകളിലും രാവിലെ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് പതിനായിരങ്ങള്‍ പങ്കെടുത്തു.
ഇബ്രാഹിം നബിയുടെ കുടുംബത്തിലൂടെ ഖുര്‍ആന്‍ പറഞ്ഞു വച്ചത് പകരം വയ്ക്കാനാവാത്ത ത്യാഗത്തെക്കുറിച്ചായിരുന്നു. മകന്റെ ബലിയായിരുന്നു അല്ലാഹുവിന്റെ കല്‍പന. എല്ലാറ്റിന്റേയും ഉടയോന് കൊടുക്കാന്‍ ഇത്രമാത്രമേയുള്ളൂ എന്നതായിരുന്നു ഇബ്രാഹിമിന്റെ ദുഖം. ബലിത്തറയില്‍ പിന്നെ കണ്ടത് പരമകാരുണ്യവാന്റെ സ്‌നേഹവായ്പിന്റെ അത്യുന്നതങ്ങള്‍. ഈ ത്യാഗ സ്മരണയാണ് ബലിപെരുന്നാള്‍.

ശനിയാഴ്ചയായിരുന്നു ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ ആഘോഷങ്ങള്‍. എല്ലാം മറന്നുള്ള അനുസരണ, ദാനം ചെയ്യുന്നവന്‍ ഇഹത്തെയും പരത്തെയും നേടുന്നുവെന്ന് ഈ പെരുനാളും സാക്ഷ്യപ്പെടുത്തുന്നു.
Photo: Niyas Chemnad
Keywords: Kerala News, Eid Mubarak, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment