രാജപുരം: നാടെങ്ങും ബലിയപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ സമരപ്പന്തലില്‍ ആഘോഷമേതുമില്ലാതെ കഴിയുകയാണ് ഹനീഫയും കുടുംബവും. കേറിക്കിടക്കാനൊരുവീടിനായി ഇവര്‍ പഞ്ചായത്തിനു മുമ്പില്‍ ആരംഭിച്ച സത്യഗ്രഹ സമരം ഏഴാം ദിവസത്തിലെത്തി.
കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന ഹനീഫയ്ക്ക് 2012-13 വര്‍ഷത്തില്‍ പഞ്ചായത്തില്‍ നിന്നും വീട് അനുവദിച്ചതായും വീടിനുള്ള എഗ്രിമെന്റ് വെക്കാന്‍ മുദ്രപത്രവുമായി പഞ്ചായത്തില്‍ എത്തണമെന്നും അറിയിപ്പുകിട്ടിയിരുന്നു.
ഒന്നാം നമ്പര്‍ പ്രകാരം വീട് അനുവദിച്ചിരുന്നെങ്കിലും പഞ്ചായത്ത് ഓഫീസിലെത്തിയപ്പോള്‍ ലിസ്റ്റില്‍ നിന്നും പേര് വെട്ടിമാറ്റപ്പെട്ട ഹനീഫ ഓംബുഡ്‌സ്മാനെ സമീപിച്ച് പരാതിപറഞ്ഞു. പഞ്ചായത്ത്് രേഖകള്‍ പരിശോധിച്ച് ഓംബുഡ്‌സ്മാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ വീട് അനുവദിക്കാന്‍ ഉത്തരവിറക്കി.ഇതേത്തുടര്‍ന്ന് 2013-14 വര്‍ഷത്തെ ഭവന നിര്‍മാണ പദ്ധതി പ്രകാരം ഹനീഫയ്ക്ക് വീട് അനുവദിക്കാമെന്ന് പഞ്ചായത്ത് ഓംബുഡ്‌സ്മാന്‍ മുന്‍പാകെ ഉറപ്പ് നല്‍കി. ഈ ഭവന നിര്‍മാണപദ്ധതിയിലും വീട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹനീഫയും മൂന്നുകുട്ടികളുമടങ്ങുന്ന കുടുംബം പഞ്ചായത്തിന് മുന്നില്‍ സത്യഗ്രഹസമരം നടത്തുന്നത്.
സമരത്തിന് പിന്തുണയുമായി നിരവധി പേരാണ് ഒരോ ദിവസവും സമരപ്പന്തലില്‍ എത്തുന്നത്. സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പന്തല്‍ സന്ദര്‍ശിച്ച് പിന്തുണയറിയിച്ചു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന ഹനീഫയ്ക്ക് 2012-13 വര്‍ഷത്തില്‍ പഞ്ചായത്തില്‍ നിന്നും വീട് അനുവദിച്ചതായും വീടിനുള്ള എഗ്രിമെന്റ് വെക്കാന്‍ മുദ്രപത്രവുമായി പഞ്ചായത്തില്‍ എത്തണമെന്നും അറിയിപ്പുകിട്ടിയിരുന്നു.
ഒന്നാം നമ്പര്‍ പ്രകാരം വീട് അനുവദിച്ചിരുന്നെങ്കിലും പഞ്ചായത്ത് ഓഫീസിലെത്തിയപ്പോള്‍ ലിസ്റ്റില്‍ നിന്നും പേര് വെട്ടിമാറ്റപ്പെട്ട ഹനീഫ ഓംബുഡ്‌സ്മാനെ സമീപിച്ച് പരാതിപറഞ്ഞു. പഞ്ചായത്ത്് രേഖകള്‍ പരിശോധിച്ച് ഓംബുഡ്‌സ്മാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ വീട് അനുവദിക്കാന്‍ ഉത്തരവിറക്കി.ഇതേത്തുടര്‍ന്ന് 2013-14 വര്‍ഷത്തെ ഭവന നിര്‍മാണ പദ്ധതി പ്രകാരം ഹനീഫയ്ക്ക് വീട് അനുവദിക്കാമെന്ന് പഞ്ചായത്ത് ഓംബുഡ്‌സ്മാന്‍ മുന്‍പാകെ ഉറപ്പ് നല്‍കി. ഈ ഭവന നിര്‍മാണപദ്ധതിയിലും വീട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹനീഫയും മൂന്നുകുട്ടികളുമടങ്ങുന്ന കുടുംബം പഞ്ചായത്തിന് മുന്നില്‍ സത്യഗ്രഹസമരം നടത്തുന്നത്.
പഞ്ചായത്തിലെ പല ആനുകുല്യങ്ങളും മാനദണ്ഡം നോക്കാതെയാണ് നല്‍കുന്നതെന്നും ആരോപണമുണ്ട്. സമരം ഏഴാം ദിവസത്തിലെത്തിയിട്ടും ഒത്തുതീര്‍പ്പാക്കാന്‍ നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

No comments:
Post a Comment