ഉദുമ: പ്രവാസികളുടെ കൂട്ടായ്മയായ 'കെസെഫ്' എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മൂന്ന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്കുന്നു. ചീമേനി പഞ്ചായത്തിലെ കെ.കെ.ശോഭന, കള്ളാര്‍ പഞ്ചായത്തിലെ അല്‍ഫ മരിയ, മുളിയാര്‍ പഞ്ചായത്തിലെ ഹാജിറ ബീവി എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കുന്നത്.
നിര്‍മാണത്തിനാവശ്യമായ 12 ലക്ഷത്തിലധികം രൂപയ്ക്കുള്ള ചെക്ക് വെള്ളിയാഴ്ച പാലക്കുന്നില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ ഭാരവാഹികള്‍ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗിറിന് കൈമാറി.
പഠനത്തില്‍ മികവ് പുലര്‍ത്തുന്ന പാവപ്പെട്ട കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ വിതരണവും നടന്നു. ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ സ്‌കോളര്‍ഷിപ്പുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബി.എ.മഹമ്മൂദ് അധ്യക്ഷത വഹിച്ചു.

കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, കേന്ദ്ര സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍, ബേവിഞ്ച അബ്ദുള്ള, കെ.വി.കുഞ്ഞിരാമന്‍, കെ.മാധവന്‍ അണിഞ്ഞ, കെ.ഇ.എ.ബക്കര്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, കേവീസ് ബാലകൃഷ്ണന്‍, വേണു കണ്ണന്‍, എം.എ.ലത്തീഫ്, മുജീബ് തളങ്കര, ശശി കാട്ടിപ്പാറ, മൗവ്വല്‍ മുഹമ്മദ്, ഷൗക്കത്ത് പൂച്ചക്കാട് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment