Latest News

കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

വൈക്കം: വേമ്പനാട്ടുകായലിനോടു ചേര്‍ന്നുള്ള കാട്ടിക്കുന്ന് പാലക്കരി ഫിഷ്ഫാമിലെ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ അഞ്ചു വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു, മൂന്നു കുട്ടികള്‍ രക്ഷപ്പെട്ടു. മുറിഞ്ഞപുഴ മങ്ങാട്ടുപറമ്പില്‍ ഷാനവാസിന്റെ മകന്‍ മുഹമ്മദ് അസ്‌ലം (13), ബ്രഹ്മമംഗലം വൈപ്പാടമ്മേല്‍ രാജേന്ദ്രന്റെ മകന്‍ അനന്തകൃഷ്ണന്‍ (13) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ അക്ഷയ്, ദീപു, വിഷ്ണു എന്നിവരാണ് രക്ഷപ്പെട്ടത്.

സമീപത്തെ ലേക്ക് മൗണ്ട് സ്‌കൂളിലെ എട്ടാംക്‌ളാസ് വിദ്യാര്‍ഥികളായിരുന്നു എല്ലാവരും. കാട്ടിക്കുന്നിലെ മല്‍സ്യഫെഡിന്റെ പാലക്കരി ഫിഷ്ഫാമില്‍ ഉച്ചയ്ക്കുശേഷം 1.30ന് ആയിരുന്നു അപകടം. ശനിയാഴ്ച സ്‌കൂളില്‍ ഫുട്‌ബോള്‍ പരിശീലനം ഉണ്ടായിരുന്നു. പരിശീലനത്തിനു ശേഷം ഫാമിനു സമീപമുള്ള വീട്ടില്‍ എല്ലാവരും എത്തി ഭക്ഷണം കഴിച്ചു. അതിനു ശേഷമാണ് കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് കുളിക്കാന്‍ പോയത്. കായലില്‍ ചിറകെട്ടിയാണ് മീന്‍വളര്‍ത്താന്‍ കുളം ഉണ്ടാക്കിയിരിക്കുന്നത്.

ഒന്നര ഏക്കറോളം വരുന്ന കായല്‍ ഭാഗത്ത് ചിറ കെട്ടി ഒട്ടേറെ കുളങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതില്‍ തീരത്തോട് ചേര്‍ന്നുള്ള ഒരു കുളത്തിലാണ് കുട്ടികള്‍ കുളിക്കാന്‍ ഇറങ്ങിയത്. കുളത്തിന്റെ ചിറ നിര്‍മിക്കാന്‍ വേണ്ടി യന്ത്രം ഉപയോഗിച്ച് ചെളിയെടുത്ത കുഴിയില്‍ അനന്തകൃഷ്ണനും, മുഹമ്മദ് അസ്‌ലമും മുങ്ങിപ്പോകുകയായിരുന്നു. കുളത്തിന്റെ മറ്റു ഭാഗങ്ങളില്‍ മുങ്ങിപ്പോകുന്ന വിധത്തില്‍ ആഴം ഇല്ലായിരുന്നു. കുട്ടികള്‍ മുങ്ങിയ ഭാഗത്തെ കുഴിക്ക് മുപ്പതു മീറ്ററോളം ആഴം വരും.

കൂട്ടുകാര്‍ മുങ്ങി പൊങ്ങുന്നതു കണ്ട് മറ്റു കുട്ടികള്‍ അലറിവിളിക്കുന്നതു കേട്ടാണ് മുതിര്‍ന്നവര്‍ ഓടിയെത്തിയത്. ആഴം കൂടുതലായതിനാല്‍ തുടക്കത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാനായില്ല. പിന്നീട് കടുത്തുരുത്തിയില്‍ നിന്ന് അഗ്നി സുരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. 2.50ന് അനന്തകൃഷ്ണനെയും, 3.30ന് അസ്‌ലമിനെയും പുറത്തെടുക്കുകയായിരുന്നു. വൈക്കം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.


Keywords: Kerala News, Vaikkam, Obituary,  Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.