Latest News

ഹജ്ജ് കര്‍മങ്ങള്‍ക്കിടെ കാസര്‍കോട് സ്വദേശിനി മീനയില്‍ നിര്യാതയായി

കാസര്‍കോട്: ഹജ്ജ് കര്‍മങ്ങള്‍ക്കിടെ കാസര്‍കോട് സ്വദേശിനി മക്കയില്‍ നിര്യാതയായി. ചൂരിയിലെ എ.എ.അബ്ദുര്‍ റഹ്മാന്റെ ഭാര്യ അണങ്കൂര്‍ സോഡിയാക്ക് കോട്ടേജിലെ ആമിന(62)യാണ് മീനയില്‍ മരിച്ചത്.

വെള്ളിയാഴ്ച രാത്രി അറഫയില്‍ വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ മീനയിലെ അല്‍ജസീറ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 10മണിയോടെയാണ് മരണവിവരം നാട്ടില്‍ അറിഞ്ഞത്. ഭര്‍ത്താവ് അബ്ദുര്‍ റഹ്മാനൊപ്പമാണ് ആമിന ഹജ്ജിന് യാത്ര തിരിച്ചത്‌

ഖബറടക്കം മക്കയില്‍ തന്നെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരേതരായ മുക്രി മമ്മിഞ്ഞിയുടെയും ഖദീജയുടെയും മകളാണ്. മക്കള്‍: അമീറലി, അബ്ദുല്ല (ഇരുവരും ദുബൈ), ലിയാഖത് അലി, മുംതാസ്. മരുമക്കള്‍: അബ്ദുല്ല തളങ്കര, ഖമറുന്നിസ കീഴൂര്‍, റുഖ്‌സാന തളങ്കര. സഹോദരങ്ങള്‍: ആഇഷ, കുഞ്ഞാമു, സൈനബ, റുഖിയ, പരേതരായ മഹ്മൂദ്, ഉമ്മര്‍, നഫീസ.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.