മലപ്പുറം: വീടിനു മുകളിലേക്കു കടപുഴകി വീണ മരത്തിനടിയില്‍പ്പെട്ട് 12 കാരന്‍ മരിച്ചു. ചോക്കാട് ചേനപ്പാടിയില്‍ പരേതനായ ചേനപ്പാടി കേശവന്റെ മകന്‍ വിനോദ് ആണ് മരിച്ചു. ഒന്നരവര്‍ഷം മുന്‍പ് ചേനപ്പാടിയിലെ ആദിവാസി കുടുംബങ്ങളെ ചോക്കാട് നാല്‍പ്പതു സെന്റ് കോളനി സ്‌കൂളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവിടെ വീടുവയ്ക്കാന്‍ സ്ഥലം കണ്ടെത്തിയെങ്കിലും അധികൃതരുടെ അനാസ്ഥയും നിയമക്കുരുക്കുകളും മൂലം നടപടികള്‍ നീണ്ടുപോയി.
പെരുവഴിയിലായ ആദിവാസി കുടുംബങ്ങള്‍ വീണ്ടും വനത്തിലേക്കു മടങ്ങി. ഇതിലുള്‍പ്പെട്ട രണ്ടു കുടുംബങ്ങളുടെ കൂരകള്‍ക്കു മുകളിലാണ് ശനിയാഴ്ച മരം വീണത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ വിനോദിന്റെ അമ്മ ശോഭന (42), പിതൃസഹോദരന്‍ ശ്രീനി (42), ചന്ദ്രന്‍ (46) എന്നിവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു വീടുകളും മരം വീണു പൂര്‍ണമായി തകര്‍ന്നു. മരിച്ച കുട്ടിയുടെ മൃതദേഹം ഉയര്‍ന്ന റവന്യു ഉദ്യോഗസ്ഥന്‍ എത്തിയിട്ടു മാത്രം നീക്കിയാല്‍ മതിയെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടന്നു. അപകടം നടന്ന് അഞ്ചര മണിക്കൂറിനുശേഷം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അമിത് മീണ സംഭവസ്ഥലത്തെത്തിയ ശേഷമാണ് പിന്നീടു വിനോദിന്റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റിയത്.
കോളനിയിലെ 10 കുടുംബങ്ങളെയും പുല്ലങ്കോട് റബര്‍ എസ്‌റ്റേറ്റിലെ ഏഴിലംപാടിയിലേക്കു മാറ്റി പാര്‍പ്പിച്ചു. ചേനപ്പാടി വനമേഖലയിലെ കോളനിയില്‍ ആദിവാസി ബാലന്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് കാളികാവ്, ചോക്കാട് പഞ്ചായത്തുകളില്‍ ഞായറാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Keywords: Malappuram, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment