Latest News

ഗ്രാമീണമേഖലയില്‍ മൊബൈല്‍ഫോണ്‍ വിതരണവുമായി തപാല്‍ വകുപ്പ്‌

ഉദുമ: ഗ്രാമീണരില്‍ മൊബൈല്‍ഫോണ്‍ എത്തിക്കാന്‍ തപാല്‍വകുപ്പ് രംഗത്ത്. ആദ്യഘട്ടമായി സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 116 പോസ്റ്റോഫീസുകളിലൂടെ സ്വകാര്യ കമ്പനിയുടെ ഫോണ്‍ വിതരണം ചെയ്യും.

1999 രൂപയാണ് മൊബൈലിന്റെ വില. ഡല്‍ഹിയിലെ പെന്റല്‍ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിന്റേതാണ് ഈ ജാവാ ഫോണ്‍. ഡ്യുവല്‍ സിം, വാട്ട്‌സ് ആപ്പ് അടക്കം ലഭിക്കുന്ന ഇന്റര്‍നെറ്റ് സൗകര്യം ഇതിലുണ്ട്. ബി.എസ്.എന്‍.എല്‍. സിം ഉപയോഗിക്കുന്നവര്‍ക്ക് 1999 രുപയുടെ സംസാരമൂല്യം ലഭിക്കും. 18 മാസമാണ് ഈ ആനുകൂല്യത്തിന്റെ കാലാവധി. സര്‍വീസ് സൗകര്യം ഒരുക്കിയിരിക്കുന്നത് കമ്പനിയാണെന്ന് പോസ്റ്റല്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് കെ.പി.റിജു പറഞ്ഞു. കോഴിക്കോട്ടാണ് ഒരു സര്‍വീസ് സെന്ററുള്ളത്.

ഓരോ ജില്ലയിലും ചുരുങ്ങിയത് മൂന്ന് തപാല്‍ ഓഫീസുകളാണ് ഇപ്പോഴുള്ളത്. കാസര്‍കോട് ജില്ലയില്‍ ഉദുമ, കളനാട്, പെര്‍ഡാല ഓഫീസുകള്‍ വഴി ഇവ ലഭിക്കും. തലശ്ശേരി കേന്ദ്രത്തില്‍ കാട്ടിക്കുളം, ചിറ്റാരിപ്പറമ്പ്, ഉളിക്കല്‍ എന്നിവിടങ്ങളിലും കണ്ണൂര്‍ പരിധിയില്‍ ചെറുപുഴ, പയ്യാവൂര്‍, കുഞ്ഞിമംഗലം എന്നിവിടങ്ങളിലുമാണ് വിതരണം ചെയ്യുകയെന്ന് തപാല്‍ അധികൃതര്‍ അറിയിച്ചു.

വടകര പരിധിയില്‍ മൂന്ന് ഓഫീസുകളിലും കോഴിക്കോട് അഞ്ച് ഓഫീസുകളിലും എറണാകുളം ജില്ലയില്‍ ഏഴിടങ്ങളിലും ഇവ ലഭിക്കും. തിരുവനന്തപുരം നോര്‍ത്ത്, സൗത്ത് പരിധിയില്‍ 20 ഓഫീസുകളിലാണ് ഫോണ്‍ ലഭിക്കുക. കമ്മീഷന്‍ വ്യവസ്ഥയിലാണ് തപാല്‍വകുപ്പ് ഇതില്‍ സക്രിയമാകുന്നത്.

തിരഞ്ഞെടുക്കപ്പെട്ട ഓഫീസുകളിലെ പോസ്റ്റ് മാസ്റ്റര്‍ക്കും തപാല്‍ അസിസ്റ്റന്റുമാര്‍ക്കും തപാല്‍വകുപ്പ് പരിശീലനം നല്‍കിയിരുന്നു. സോഫ്‌ററ്‌വെയര്‍ സംബന്ധിച്ചുള്ള കാര്യങ്ങളും വിപണനകാര്യങ്ങളുമാണ് ഇവരെ പരിശീലിപ്പിച്ചത്.


Keywords: Kasaragod, udma, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.