കൊല്ലൂര്‍: നവരാത്രി-വിജയദശമി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ഭക്തജനങ്ങളെ കൊണ്ട് ബുധനാഴ്ച കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വീര്‍പ്പുമുട്ടി.
ദീപപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ജഗദംബികാസന്നിധിയില്‍ മഹാനവമി ദിനമായ വ്യാഴാഴ്ച നവരാത്രി രഥോത്സവം നടക്കും.മാസങ്ങള്‍ക്ക് ശേഷം ദേവിയുടെ പുറത്തെഴുന്നളളത്ത് ബുധനാഴ്ച പുനരാരംഭിച്ചു.
എടവ മാസത്തിലെ അഷ്ടമിക്കു ദേവിയുടെ പിറന്നാളാഘോഷത്തിന് പുറത്തെഴുന്നളളിയാല്‍ പിന്നെ നവരാത്രി ആഘോഷ വേളയില്‍ ദേവിയുടെ നക്ഷത്രമായ മൂലംനാള്‍ വരെ പുറത്തെഴുന്നളളിക്കുന്ന ദേവിയെ ഓലകമണ്ഡപത്തിലെത്തിച്ചു വിശേഷാല്‍ പൂജകള്‍ നടത്തും. തിരികെ ക്ഷേത്രത്തിലെത്തിയ ശേഷമാണു കഷായ ദീപാരാധന.
മഹാനവമീ ആഘോഷ ചടങ്ങുകള്‍ക്കും വ്യാഴാഴ്ച രാവിലെ 11.30 ന് ക്ഷേത്രത്തിനകത്തു നടത്തുന്ന മഹാചാണ്ഡികാ യാഗത്തോടെ തുടക്കമാവും. വൈകിട്ട് സന്ധ്യാദീപാരാധനയെ തുടര്‍ന്നു രഥോത്സവ ചടങ്ങുകള്‍ ആരംഭിക്കും.രാത്ര 8.45 നാണ് രഥോത്സവം. രഥ പൂജയ്ക്ക് ശേഷം ക്ഷേത്ര മതിലിനകത്തു പുഷ്പാലംകൃതമായ രഥത്തിലേററി ദേവീവിഗ്രഹം എഴുന്നളളിക്കുന്ന ചടങ്ങാണിത്. പുഷ്പരഥോത്സവം എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. നവാക്ഷരികലശം കൊണ്ട് അഭിഷേകവും നടക്കും.
രഥോത്സവ ചടങ്ങുകള്‍ക്ക് മുഖ്യതന്ത്രി രാമചന്ദ്ര അഡിഗ, തന്ത്രിമാരായ ശ്രീധര അഡിഗ, ഗോവിന്ദ അഡിഗ തുടങ്ങിയവര്‍ നേതൃത്വം നല്‍കും . രഥം വലിക്കലിനു് ശേഷം അത്താഴപൂജയെ തുടര്‍ന്ന് നട അടയ്ക്കും.
വിജയദശമി ദിനമായ വെളളിയാഴ്ച വിജയാഘോഷമാണ്. പതിവിന് വ്യത്യസ്തമായി വിജയദശമി നാളില്‍ പുലര്‍ച്ചെ നാലിന് നട തുറക്കും. ഇതോടെ എഴുത്തിനിരുത്ത് ആരംഭിക്കും.
വിദ്യാരംഭ ചടങ്ങുകള്‍ക്കു ശേഷം ഉച്ചയ്ക്ക് 12.30 ന് പുത്തരിനിവേദ്യ സമര്‍പ്പണമായ നവാന്ന പ്രാശനം നടക്കും. വൈകിട്ട് നടക്കുന്ന വിജയോത്സവത്തോടെ കൊല്ലൂരില്‍ ഈ വര്‍ഷത്തെ നവരാത്രി, വിജയദശമി ആഘോഷങ്ങള്‍ക്കു സമാപനമാകും.
Keywords: Karnadaka News, Kolloor, Navarthri, National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment