Latest News

സന്നദ്ധ രക്തദാന ദിനത്തില്‍ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ മാതൃകയായി

കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ സന്നദ്ധ രക്തദാന ദിനാചരണം രക്തദാനം ചെയ്യൂ... ജിവന്‍ സമ്മാനിക്കൂ...എന്ന സന്ദേശവുമായി ജില്ലയില്‍ സമുചിതമായി ആചരിച്ചു. ആരോഗ്യവകുപ്പ്, എന്‍എസ്എസ് യൂണിറ്റുകള്‍, റെഡ് റിബണ്‍ ക്ലബ്ബ്, ഹിഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ്ങ് പ്രമോഷന്‍ ട്രസ്റ്റ്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നെഹ്‌റു കോളേജില്‍ സംഘടിപ്പിച്ച ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സബ് കളക്ടര്‍ കെ.ജീവന്‍ബാബു നിര്‍വ്വഹിച്ചു. 

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ.ഇ.മോഹനന്‍ രക്തദാനദിന സന്ദേശം നല്‍കി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ജോയ് ജോസഫ് രക്തദാനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 

എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ടി.എം.സുരേന്ദ്രനാഥ്, റെഡ് റിബണ്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.മുരളീധരന്‍ നമ്പ്യാര്‍, ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേഷന്‍, എന്‍എച്ച്എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് വി.വി.പ്രീത, എച്ച്.എല്‍.എഫ്.പി.പി.ടി റീജ്യണല്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി.മധുസൂദനന്‍, എന്‍എസ്എസ് വൊളണ്ടിയര്‍മാരായ എം.വി.ദേവ്, സൂര്യാ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എം.രാമചന്ദ്ര മുഖ്യപ്രഭാഷണം നടത്തി. 

നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ.കെ.പ്രദീപ്കുമാര്‍ സ്വാഗതവും, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയാ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍ നന്ദിയും പറഞ്ഞു. 

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പില്‍ 40 വിദ്യാര്‍ത്ഥികള്‍ രക്തദാനം നടത്തി. ഡോ.ജോയ് ജോസഫ്, സ്റ്റാഫ് നേഴ്‌സ് എ.ഷീജ, ലാബ് ടെക്‌നീഷ്യന്‍മാരായ അജിത്ത്കുമാര്‍, അജീഷ് വിഷ്ണു, കെ.വി.വിനീത്, ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ ജോണിഷ് ജോര്‍ജ്ജ്, സി.കൃഷ്ണന്‍കുട്ടി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.



Keywords: Kerala News, Kasaragod, Blood, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.