മംഗലാപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പ്രണയലേഖനം നല്‍കിയ യു.പി. സ്വദേശിയായ യുവാവിന് നാട്ടുകാരുടെ മര്‍ദനം. പിന്നീട് ഇയാളെയും കൂട്ടുകാരനെയും പോലീസിന് കൈമാറുകയുംചെയ്തു.
Keywords: Manglore, Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഉഡുപ്പി കടപാടി അഗ്രഹാരത്തിലാണ് സംഭവം. ഉത്തര്‍പ്രദേശുകാരനായ സജാബിനാണ് മര്‍ദനമേറ്റത്. സജാബും സുഹൃത്ത് ഷൊഹൈബും താമസിക്കുന്ന വാടകവീടിന്റെ അടുത്തുതാമസിക്കുന്ന പെണ്‍കുട്ടിക്കാണ് ഇവര്‍ പ്രണയലേഖനം നല്‍കിയത്. പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്ന ഓട്ടോറിക്ഷയിലേക്ക് കടലാസ് ചുരുട്ടി ഇടുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോഡ്രൈവര്‍ ഇവരെ പിന്തുടര്‍ന്നു. വഴിയില്‍വെച്ച് സജാബിനെ പിടികിട്ടി. നാട്ടുകാരെ കൂട്ടി സജാബിനെ മര്‍ദിക്കുകയും പിന്നീട് പോലീസിന് കൈമാറുകയുമായിരുന്നു. ഷൊഹൈബിനെയും പിന്നീട് പോലീസ് അറസ്റ്റുചെയ്തു. ഇരുവര്‍ക്കുമെതിരെ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരം കേസെടുത്തു.


No comments:
Post a Comment