Latest News

പട്ടേല്‍ ഇല്ലാതെ ഗാന്ധിജി അപൂര്‍ണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷിക ദിനം ദേശീയ ഐക്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന കൂട്ടയോട്ടം വിജയ് ചൗക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലൂഗ് ഓഫ് ചെയ്തു. 

പട്ടേല്‍ ഇല്ലാത്ത ഗാന്ധിജി അപൂര്‍ണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിജിയും പട്ടേലും തമ്മില്‍ അഭേദ്യമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഇരുവരും ചേര്‍ന്നാണ് രാജ്യത്തെ കര്‍ഷകരെ സ്വാതന്ത്ര്യസമരത്തില്‍ അണിനിരത്തിയത്. തന്റെ രാജ്യഭക്തിയും കാഴ്ചപ്പാടും കൊണ്ട് രാജ്യത്തിന്റെ അഖണ്ഡത ഊട്ടിയുറപ്പിച്ച നേതാവാണ് പട്ടേല്‍. യഥാര്‍ഥത്തില്‍ ആധുനിക ഭാരതത്തിന്റെ സൃഷ്ടാവാണ് പട്ടേല്‍. എന്നാല്‍, പട്ടേലിനെ നമ്മള്‍ വേണ്ടരീതിയില്‍ ആദരിച്ചിട്ടില്ല. 

നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ പാരമ്പര്യം. അതുകൊണ്ടുതന്നെ ആദര്‍ശങ്ങള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ കൊണ്ട് ഈ അഖണ്ഡത ഇല്ലാതാക്കാന്‍ കഴിയില്ല-ജാത, മത, ഭാഷാ വ്യത്യാസങ്ങള്‍ക്ക് അതീതമായി ഉയരേണ്ട സമയമാണിത്-പ്രധാനമന്ത്രി പറഞ്ഞു. കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കുവേണ്ടി പ്രധാനമന്ത്രി ദേശീയ പുനരൈക്യ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. 

കാലത്ത് ഏഴരയോടെ തന്നെ പട്ടേല്‍ ചൗക്ക് പാര്‍ലമെന്റ് സ്ട്രീറ്റിലെത്തി പട്ടേലിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മോദി കൂട്ടയോട്ടം ഫ്ലൂഗ് ഓഫ് ചെയ്യാനെത്തിയത്. കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, വെങ്കയ്യ നായിഡു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
തന്റെ പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നരേന്ദ്ര മോദി സ്മരിച്ചെങ്കിലും മുന്‍ 

പ്രധാനമന്ത്രിമാരെപ്പോലെ ശക്തിസ്ഥലിലെത്തി ഇന്ദിരയുടെ സമൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മോദി തയ്യാറായില്ല. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ശക്തിസ്ഥലില്‍ പുഷ്പാര്‍ച്ചന നടത്തി.

രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൂട്ടയോട്ടം ഫ്ലൂഗ് ഓഫ് ചെയ്തു. ഹൈദരാബാദ് പോലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പങ്കെടുത്തു.


Keywords:  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.