Latest News

അഞ്ജാതര്‍ തീയിട്ട മദ്രസ്സ വിദ്യാര്‍ത്ഥി മരിച്ചു; സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂരില്‍ അഞ്ജാതര്‍ തീയിട്ട മദ്രസ്സ വിദ്യാര്‍ത്ഥി അമിറുദ്ദീന്‍ ഖാന്‍ (16) മരിച്ചു. 70% പൊള്ളലേറ്റ വിദ്യാര്‍ത്ഥി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. ഒരാഴ്ച്ചയായി കൊല്‍ക്കത്തയിലെ നഴ്‌സിങ് ഹോമില്‍ ചികിത്സയിലായിരുന്നു അമിറുദ്ദീന്‍.

ഒക്ടോബര്‍ 21 ന് രാത്രി 9.15 ന് മദ്രസ്സില്‍ നിന്ന് ഇറങ്ങി വരുകയായിരുന്ന അമിറുദ്ദീനെ മദ്രസ്സയുടെ ജാലകത്തില്‍ കെട്ടിയിട്ട ശേഷം തീവെയ്ക്കുകയായിരുന്നു.

മദ്രസ്സ വിദ്യാര്‍ത്ഥിയുടെ ദരൂഹ സാഹചര്യത്തിലുള്ള മരണത്തില്‍ ആശങ്കകളുണ്ടെന്നും ബംഗാള്‍ സര്‍ക്കാര്‍ സി.ഐ.ഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഐ ജി അനൂജ് ശര്‍മ്മ അറിയിച്ചു.

അതിനിടെ അമിറുദ്ദീന്‍ ഖാന്റെ മരണത്തിന് കാരണമായവരുടെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്നുണ്ട്.


Keywords:  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.