Latest News

മലയാളി താരം ടിന്റു ലൂക്കയ്ക്ക് വെള്ളി

ഇഞ്ചോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 800 മീറ്ററില്‍ മലയാളിതാരം ടിന്റു ലൂക്കയ്ക്ക് വെള്ളി. 1.59.19 മിനിറ്റ് സമയം എടുത്താണ് ടിന്റു രണ്ടാമതായി ഫിനിഷ് ചെയ്തത്. ഈ സീസണിലെ ഏറ്റവും മികച്ച സമയമാണ് ടിന്റുവിന്റേത്. അവസാന 50 മീറ്ററിലാണ് ടിന്റു ഒന്നാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേതാവാണ് ടിന്റു. ഗെയിംസ് റെക്കോര്‍ഡോടെ കസഖിസ്ഥാന്റെ മാര്‍ഗരീറ്റ മുഖഷേവയാണ് സ്വര്‍ണം നേടിയത്. സമയം 1.59.02 മിനിറ്റ്.

ആദ്യ ലാപ്പില്‍ 57 സെക്കന്‍ഡ് സമയം എടുത്താണ് ടിന്റു ഫിനിഷ് ചെയ്തതെങ്കിലും രണ്ടാം ലാപ്പില്‍ അവസാന നിമിഷം പുറകിലേക്ക് പോയി. സീസണിലെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു മത്സരശേഷം ടിന്റു പ്രതികരിച്ചു.

വനിതകളുടെ 800 മീറ്ററില്‍ ഹീറ്റ്‌സില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് ടിന്റു ഫൈനലിന് യോഗ്യത നേടിയത്. 2.04.28 മിനിറ്റിലായിരുന്നു ഫിനിഷ്.




Keywords: International News, Spors, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.