Latest News

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടം എഴുതിത്തള്ളണം- പി കരുണാകരന്‍ എംപി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടം പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. എന്നാല്‍ കടം എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 8 മാസങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രി സഭാ യോഗങ്ങളില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായിട്ടില്ല. 

കേവലം 25 കോടി രൂപ മാത്രമാണ് കട ബാധ്യതയായി കണക്കാക്കിയിട്ടുള്ളത്. ശയ്യാവലംബരായ രോഗികളടക്കം ആയിരക്കണക്കിന് പേര്‍ കടുത്ത ദാരിദ്രത്തിലുമാണ്. ഇതിനിടയിലാണ് ജപ്തി ഭീഷണി. മൊറട്ടോറിയം താല്‍ക്കാലികമായി ദീര്‍ഘിപ്പിച്ചു കൊണ്ടു പോകുന്നത് ഇവരോടുള്ള വഞ്ചനയാണ്. 

സംസ്ഥാന ധന കാര്യ വകുപ്പ് കട ബാധ്യതയായ 25 കോടിഏറ്റെടുക്കാവുന്നതാണെന്ന നിര്‍ദ്ദേശവും സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. മൊറട്ടോറിയം നീട്ടി തല്‍ക്കാലം ഒളിച്ചോടാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണ്. 

കടം എഴുതിത്തള്ളാനുള്ള തീരുമാനമാണ് കാബിനറ്റ് ഉടന്‍ എടുക്കേണ്ടത്. അത് പ്രാവര്‍ത്തികമാക്കാനുള്ള നടപടി ക്രമങ്ങള്‍ക്കായിമാത്രം മൊറട്ടോറിയം ദീര്‍ഘിപ്പിക്കാവുന്നതുമാണ്. ഇക്കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും ഇതു സംബന്ധിച്ച ഗൗരവമായ ചര്‍ച്ചയോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല എന്നതും ഇരകളോടുള്ള കടുത്ത വെല്ലുവിളിയാണ്. കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും ധനകാര്യ വകുപ്പ് ശുപാര്‍ശകളുടേയും അടിസ്ഥാനത്തില്‍ ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ ഉത്തരവാക്കണമെന്ന് പി കരുണാകരന്‍ എംപി മുഖ്യമന്ത്രിക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.



Keywords: Kerala News, Kasaragod, Endosulfan, Kerala, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.